Currency

ഇന്ത്യയില്‍ നിന്നുള്ള ദുബായ് യാത്രക്കാര്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം; ക്യൂ ആര്‍ കോഡും നിര്‍ബന്ധം

സ്വന്തം ലേഖകന്‍Wednesday, April 21, 2021 2:51 pm

ദുബായ്: ഈ മാസം 22 മുതല്‍ ഇന്ത്യയില്‍ നിന്നു ദുബായിലേയ്ക്കു വരുന്നവര്‍ യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനകം എടുത്ത കോവിഡ്19 പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ ട്വീറ്റ് ചെയ്തു. സര്‍ട്ടിഫിക്കറ്റ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലാണു ഹാജരാക്കേണ്ടത്.

ഇംഗ്ലീഷിലോ അറബികിലോ ഉള്ള സര്‍ടിഫിക്കറ്റുകളില്‍ പരിശോധന നടത്തിയ തീയതി, സമയം എന്നിവയും സാംപിളെടുത്തതും ഫലം ലഭിച്ചതുമായ തീയതി, സമയം എന്നിവയും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ, ഒറിജിനല്‍ റിപ്പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന ക്യൂ ആര്‍ കോഡും നിര്‍ബന്ധമാണ്.

യാത്രക്കാര്‍ വരുന്ന സ്ഥലത്തെ ലാബില്‍ നിന്നെടുത്ത സര്‍ട്ടിഫിക്കറ്റു തന്നെയായിരിക്കണം ഇത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസും ദുബായ് അധികൃതരും സര്‍ട്ടിഫിക്കറ്റ് വിശദമായി പരിശോധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x