Currency

33 വര്‍ഷം മുമ്പ് അപ്രത്യക്ഷമായ കടല്‍ത്തീരം തിരിച്ചുവന്നു, വീഡിയോ

സ്വന്തം ലേഖകന്‍Wednesday, May 10, 2017 1:56 pm
Play

33 വര്‍ഷങ്ങള്‍ക്കു ശേഷം 10 ദിവസങ്ങള്‍ കൊണ്ടാണ് ആ അദ്ഭുതം സംഭവിച്ചത്. 300 മീറ്ററോളം വ്യാപിച്ചുകിടക്കുന്ന കടല്‍ത്തീരത്ത് പഴയതിനെക്കാള്‍ മനോഹരമായി തിരമാലകള്‍ മണല്‍ത്തരികള്‍ നിക്ഷേപിച്ചിരിക്കുന്നു. ഒരിക്കല്‍ പ്രകൃതി തിരിച്ചെടുത്തത്, തിരികെ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്. ഈ അത്ഭുതപ്രതിഭാസത്തില്‍ ആകെ അമ്പരന്ന് നില്‍ക്കുകയാണെങ്കിലും ഇവിടെ വീണ്ടും വിനോദസഞ്ചാരകേന്ദ്രമാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.

മണല്‍ത്തരികള്‍ തിരിച്ചുവരുന്നതിനു മുന്‍പുള്ള കടല്‍ത്തീരം

പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായിരുന്ന കടല്‍ത്തീരം ഒരു സുപ്രഭാതത്തില്‍ കടല്‍ത്തീരത്തെ മണല്‍ മുഴുവന്‍ പോയി പാറക്കൂട്ടങ്ങള്‍ തിങ്ങിനിറഞ്ഞ് തീരംതന്നെ ഇല്ലാതാകുക. വര്‍ഷങ്ങള്‍ കഴിഞ്ഞ് പെട്ടെന്നൊരുദിവസം പഴയ കടല്‍ത്തീരം തിരിച്ചെത്തുക. ഇതൊക്കെ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ ആ സംഭവം സത്യമാണ്.

അയര്‍ലണ്ടിലെ ആഷില്‍ ദ്വീപിലെ കടല്‍ത്തീരത്താണ് ഇത്തരമൊരു സംഭവം ഉണ്ടായത്. 1984 വരെ അയര്‍ലണ്ടിലെ ആഷില്‍ ദ്വീപിലെ ഈ കടല്‍ത്തീരം പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമായിരുന്നു. നാല് ഹോട്ടലുകളും ഒരു ഗസ്റ്റ് ഹൗസും 2600 ത്തോളം ജനങ്ങളും അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നു.

1984ല്‍ വീഴിയടിച്ച ശക്തമായ കാറ്റിനെയും മഴയേയും തുടര്‍ന്ന് അയര്‍ലന്റിലെ ആക്കല്‍ ദ്വീപിന്റെ തീരത്തെ മണല്‍ത്തരികള്‍ തിരമാലകള്‍ കവര്‍ന്നെടുത്തു. പിന്നീട് സഞ്ചാരയോഗ്യമല്ലാതെ വെറും പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പ്രദേശമായി മാറി ഇത്. ആഷില്‍ ദ്വീപിലെ ചെറുഗ്രാമമായ ദൂആഗിലെ 300 മീറ്ററോളം ബീച്ചാണ് 84 ല്‍ അപ്രത്യക്ഷമായത്.

എന്നാല്‍ 33 വര്‍ഷങ്ങള്‍ക്കു ശേഷം 10 ദിവസങ്ങള്‍ കൊണ്ടാണ് ആ അദ്ഭുതം സംഭവിച്ചത്. 300 മീറ്ററോളം വ്യാപിച്ചുകിടക്കുന്ന കടല്‍ത്തീരത്ത് പഴയതിനെക്കാള്‍ മനോഹരമായി തിരമാലകള്‍ മണല്‍ത്തരികള്‍ നിക്ഷേപിച്ചിരിക്കുന്നു. ഒരിക്കല്‍ പ്രകൃതി തിരിച്ചെടുത്തത്, തിരികെ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്. ഈ അത്ഭുതപ്രതിഭാസത്തില്‍ ആകെ അമ്പരന്ന് നില്‍ക്കുകയാണെങ്കിലും ഇവിടെ വീണ്ടും വിനോദസഞ്ചാരകേന്ദ്രമാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.

മണല്‍ത്തരികള്‍ നിറഞ്ഞ ഇന്നത്തെ തീരം

https://www.youtube.com/watch?v=cTj_0laDzeo


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x