Currency

പച്ചക്കറികള്‍ അള്‍ഷിമേഴ്‌സിന് കാരണമായേക്കുമെന്ന് പഠനം

സ്വന്തം ലേഖകന്‍Monday, May 22, 2017 3:55 pm

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകു. അതപോലെ തന്നെ നല്ല ആരോഗ്യത്തിനും അത് നിലനിര്‍ത്തുന്നതിനും നല്ല ആഹാരം കഴിക്കുക എന്നല്ലാതെ മറ്റ് കുറുക്ക് വഴികളുമില്ല. അതിനുവേണ്ടി പച്ചക്കറികളും പഴവര്‍ഗങ്ങളും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും നിരന്തരം ഉപദേശിക്കാറുള്ളത്.

എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന ചില പച്ചക്കറികളെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മറവിക്ക് കാരണമായേക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. കക്കിരിക്കയിലും തക്കാളിയിലും ഉരുളക്കിഴങ്ങിലും അടങ്ങിയ പ്രോട്ടീനുകള്‍ അള്‍ഷിമേഴ്‌സിന് കാരണമാകുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

ലെക്റ്റിന്‍ എന്ന പ്രോട്ടീന്റെ അളവാണ് മനുഷ്യരില്‍ അള്‍ഷിമേഴ്‌സിന് കാരണമാകുന്നത്. കക്കിരിക്ക, തക്കാളി, സോയ, കുരുമുളക്, മുളപ്പിച്ചതും അല്ലാത്തതുമായ ധാന്യങ്ങള്‍. ചില പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ലെക്റ്റിന്‍ അടങ്ങിയിരിക്കുന്നു. ഇതാണ് അള്‍ഷിമേഴ്‌സിലേക്ക് നയിക്കുന്നത്. കാലിഫോര്‍ണിയയിലെ ഹൃദ്രോഗവിദഗ്ധനായ ഡോ. സ്റ്റീവന്‍ ഗുണ്‍ഡ്രേയാണ് ഇത് സംബന്ധിച്ച പഠനത്തിന് പിന്നില്‍.

തലച്ചോറിന്റെ സ്ഥിരതയില്ലായ്മയ്ക്കും ലെക്റ്റിന്റെ അളവ് കൂടുന്നത് കാരണമായേക്കാമെന്നും പഠനം പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x