കുവൈത്ത് സിറ്റി: മുന്‍ഗണന പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും അടുത്തമാസത്തോടെ വാക്സീന് നല്‍കിക്കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. 65ന് മുകളില്‍ പ്രായമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരാണ് മുന്‍ഗണന പട്ടികയിലുള്ളവര്‍. ജനസംഖ്യയുടെ 80% പേര്‍ക്കും വാക്സീനേഷന് സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.
ഇതിനായി വാക്സീന് കേന്ദ്രങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. വാക്സീന് കൃത്യമായി ലഭിച്ചാല്‍ പ്രതിദിനം 20000 പേര്‍ക്ക് വീതം നല്കാന് ആകുമെന്നാണ് കണക്ക്. കുവൈത്തില്‍ 100 പേര്‍ക്ക് 8.4 ഡോസ് എന്ന തോതിലാണ് നല്‍കുന്നത്.
സൗദിയില്‍ 100 പേര്‍ക്ക് 6.7, യുഎഇയില്‍ 100 പേര്‍ക്ക്66.5, ബഹ്റൈനില്‍ 33.3 എന്നതാണ് തോത്. ആരോഗ്യസുരക്ഷയ്ക്ക് കുവൈത്ത് ചെലവഴിക്കുന്ന തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം 300 ദശലക്ഷം ദിനാര്‍ ആണ് ചെലവ്. കഴിഞ്ഞ വര്‍ഷം 290 ദശലക്ഷം ദിനാര്‍ ആയിരുന്നു. 7% വര്‍ധന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.