Currency

ജീവനക്കാര്‍ക്ക് സ്‌കൂളില്‍ നിന്ന് വാക്‌സീനെടുക്കാം; മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതില്ല

സ്വന്തം ലേഖകന്‍Tuesday, January 19, 2021 12:24 pm

അബുദാബി: സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്‌കൂളില്‍ തന്നെ വാക്‌സീന്‍ എടുക്കാം. എമിറേറ്റ്‌സ് ഐഡിയുമായി നേരിട്ട് എത്തി കുത്തിവയ്പ് എടുക്കാം. മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതില്ല. വാക്‌സീന്‍ ലഭ്യമാകുന്ന തീയതി സ്‌കൂളിനെ നേരത്തെ അറിയിക്കും.

വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (അഡെക്) അബുദാബി ആരോഗ്യസേവന വിഭാഗമായ സേയുമാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. ആരോഗ്യവകുപ്പ് സംഘം വിവിധ സ്‌കൂളില്‍ എത്തിയാണു വാക്‌സീന്‍ നല്‍കുക.

അതേസമയം അബുദാബിയില്‍ 3 ആഴ്ചത്തേക്കു കൂടി ഇലേണിങ് തുടരാന്‍ അഡെക് നിര്‍ദേശിച്ചിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ തിരിച്ചെത്തുമ്പോഴേയ്ക്കും ജീവനക്കാരെല്ലാം വാക്‌സീന്‍ എടുത്തു സുരക്ഷിതരാക്കാനാണു ക്യാംപെയ്ന്‍ ശക്തമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x