
മിസോറാം: പരിക്കേറ്റ കോഴിക്കുഞ്ഞിനെ ചികിത്സിക്കണമെന്ന ആവശ്യവുമായി പത്ത് രൂപയുമായി ആശുപത്രിയിലെത്തിയ കൊച്ചുമിടുക്കന് സോഷ്യല്‍മീഡിയയുടെ കൈയടി. മിസോറാമിലെ സൈരങ്ക് സ്വദേശിയായ കുട്ടിയാണ് മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയത്. ഈ കുട്ടി വീടിനു സമീപത്ത് കൂടി സൈക്കിള്‍ ഓടിച്ചു കളിക്കുന്നതിനിടെ സൈക്കിളിന്റെ ചക്രം അബദ്ധത്തില്‍ കോഴിക്കുഞ്ഞിന്റെ ശരീരത്തില്‍ കയറുകയായിരുന്നു.
സങ്കടത്തിലായ കുട്ടി കോഴിക്കുഞ്ഞുമായി സമീപത്തെ ആശുപത്രിയില്‍ എത്തി. കൈവശമുണ്ടായിരുന്നതാകട്ടെ ആകെ പത്ത് രൂപയും. ഒരു കൈയില്‍ കോഴിക്കുഞ്ഞും മറ്റെ കൈയില്‍ പത്ത് രൂപയുമായി ആശുപത്രിയിലെത്തി സഹായം അഭ്യര്‍ത്ഥിച്ചു നില്‍ക്കുന്ന ഈ ബാലന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്. കുട്ടിയുടെ മനസിലെ നന്മയെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.