Currency

തത്തയുടെ മിമിക്രി വൈറല്‍; ആരുടെ ശബ്ദവും അനുകരിക്കാന്‍ ഐന്‍സ്റ്റീന്‍ റെഡി

സ്വന്തം ലേഖകന്‍Tuesday, April 11, 2017 9:46 am
Play

നായയെപ്പോലെ കുരയ്ക്കാനും മൂങ്ങയെപ്പോലെ മൂളാനും മറ്റു പക്ഷികളെപ്പോലെ ശബ്ദിക്കാനും ഐന്‍സ്റ്റീനു നിഷ്പ്രയാസം കഴിയും. പോരാത്തതിന് ബഹിരാകാശവാഹനത്തിന്റെ ശബ്ദവും അനുകരിക്കും. ഐന്‍സ്റ്റീന് ഇപ്പോള്‍ തന്നെ 200 വാക്കുകളറിയാം.

ശബ്ദങ്ങള്‍ അനുകരിക്കുന്നതില്‍ ബഹുകേമന്‍മാരാണ് തത്തകള്‍. എന്നാല്‍ ആഫ്രിക്കന്‍ സ്വദേശിയായ ഗ്രേ പാരറ്റ് ഇനത്തില്‍പ്പെട്ട ഐന്‍സ്റ്റീന്‍ എന്ന തത്തയാണ് ശബ്ദ അനുകരണത്തില്‍ ഇപ്പോള്‍ താരമായിരിക്കുന്നത്. പിറന്നാള്‍ സമ്മാനമായി ഐന്‍സ്റ്റീന്റെ മിമിക്രി വീഡിയോ പരിശീലകനായ ആദം പാറ്റേഴ്സണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ഈ തത്തയുടെ പ്രകടനം കണ്ടാല്‍ നമ്മുടെ നാട്ടുമ്പുറത്തെ തത്തമ്മകള്‍ നാണിച്ചു പോകും.

നായയെപ്പോലെ കുരയ്ക്കാനും മൂങ്ങയെപ്പോലെ മൂളാനും മറ്റു പക്ഷികളെപ്പോലെ ശബ്ദിക്കാനും ഐന്‍സ്റ്റീനു നിഷ്പ്രയാസം കഴിയും. പോരാത്തതിന് ബഹിരാകാശവാഹനത്തിന്റെ ശബ്ദവും അനുകരിക്കും. ഐന്‍സ്റ്റീന് ഇപ്പോള്‍ തന്നെ 200 വാക്കുകളറിയാം. നിങ്ങള്‍ പറയുന്ന ഏതു ശബ്ദവും ഐന്‍സ്റ്റീന് അനുകരിക്കാനാവും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഐന്‍സ്റ്റീന്‍ 30ാം പിറന്നാള്‍ ആഘോഷിച്ചത്.

ഓപ്പറയിലെ ഗായകനായും കതകില്‍ മുട്ടുന്ന ശബ്ദമുണ്ടാക്കിയും സ്വന്തമായി പിറന്നാളാശംസകള്‍ പറഞ്ഞും താരമായിരിക്കുകയാണ് ഐന്‍സ്റ്റീന്‍. അമേരിക്കയിലെ നോക്സ് വില്ലെ മൃഗശാലയിലെ അന്തേവാസിയാണ് ഈ തത്ത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x