പ്രവാസികളുടെ സഹകരണത്തോടെ കേരളത്തിൽ അഗ്രോപാർക്കുകൾ തുടങ്ങുമെന്ന് സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു. കേരളത്തിന്റെ തനതായ കാർഷിക ഉൽപ്പന്നങ്ങൾ ലോകവിപണിയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണു അഗ്രോ പാർക്കുകൾ തുടങ്ങുന്നത്
തിരുവനന്തപുരം/ദുബായ്: പ്രവാസികളുടെ സഹകരണത്തോടെ കേരളത്തിൽ അഗ്രോപാർക്കുകൾ തുടങ്ങുമെന്ന് സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു. കാര്‍ഷിക ഉല്പാദന രംഗത്തും മൂല്യവര്‍ധിത രംഗത്തും വലിയ മാറ്റമുണ്ടാക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ കാര്‍ഷിക രംഗത്തും കൊണ്ടുവരുമെന്നും അറിയിച്ച അദ്ദേഹം പ്രവാസികള്‍ക്ക് നിക്ഷേപിക്കാവുന്ന ചെറുകിട- ഇടത്തരം കാര്‍ഷിക ഉല്പാദന, സംസ്കരണ പദ്ധതികള്‍ തുടങ്ങാനാണ് പരിപാടിയെന്നും വ്യക്തമാക്കി.
കേരളത്തിന്റെ തനതായ കാർഷിക ഉൽപ്പന്നങ്ങൾ ലോകവിപണിയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണു അഗ്രോ പാർക്കുകൾ തുടങ്ങുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഈ മാസം മുപ്പതിനു സമർപ്പിക്കും. രണ്ട് മാസത്തിനല്ലിൽ സ്പെഷൻ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും. വിദേശത്തുനിന്നും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കേരളത്തിലെത്തിക്കും – അദ്ദേഹം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.