
അബുദാബി: കൊച്ചി-ദുബായ് റൂട്ടില്‍ ഫെബ്രുവരി ഒന്നു മുതല്‍ എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ സര്‍വീസ് ആരംഭിക്കുന്നതോടൊപ്പം യാത്രക്കാര്‍ക്കായി പ്രത്യേക നിരക്കുകളും പ്രഖ്യാപിച്ചു. കൊച്ചിയ്ക്കുള്ള യാത്രയ്ക്ക് 275 ദിര്‍ഹം (ഏകദേശം 5095 രൂപ) മാത്രമാണ് നിരക്ക്. ഫെബ്രുവരി ഒന്നു മുതല്‍ 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ നിരക്കില്‍ യാത്രചെയ്യാന്‍ കഴിയുക.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും രാവിലെ 9.30 ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.30 ന് ദുബായില്‍ എത്തും. ഉച്ചയ്ക്ക് 1.30 നാണ് ദുബായില്‍ നിന്നും കൊച്ചിയിലേയ്ക്ക് പുറപ്പെടുക. യുഎഇ മലയാളികള്‍ക്ക് മികച്ച യാത്രാ സൗകര്യം നല്‍കുന്നതോടൊപ്പം കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് ഡ്രീംലൈനര്‍ വിമാനത്തിന്റെ സവിശേഷത
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.