Currency

മദ്യപാനം ഏഴ് തരം കാന്‍സറുകള്‍ക്ക് കാരണം

സ്വന്തം ലേഖകന്‍Thursday, February 2, 2017 3:33 pm

തൊണ്ട, കരള്‍, വന്‍കുടല്‍, അന്നനാളം, സ്തനങ്ങള്‍, കണ്ഠനാളം എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കാണ് ആല്‍ക്കഹോള്‍ കാരണമാകുന്നത്. വളരെ കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നവര്‍ക്ക് പോലും ഇത്തരം കാന്‍സറുകള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു.

ഏഴ് വിധത്തിലുള്ള കാന്‍സറുകള്‍ക്ക് മദ്യം കഴിക്കുന്നത് കാരണമാകുന്നതായി പഠനം. തൊണ്ട, കരള്‍, വന്‍കുടല്‍, അന്നനാളം, സ്തനങ്ങള്‍, കണ്ഠനാളം എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കാണ് ആല്‍ക്കഹോള്‍ കാരണമാകുന്നത്. വളരെ കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നവര്‍ക്ക് പോലും ഇത്തരം കാന്‍സറുകള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു.

ന്യൂസിലാന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാലയിലെ പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ പ്രൊഫസര്‍ ജെന്നി കോര്‍ണര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ആല്‍ക്കഹോളാണ് കാന്‍സറിന് പ്രധാനകാരണമെന്ന് വ്യക്തമാക്കാന്‍ പുതിയ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു.

ത്വക്ക്, പ്രോസ്റ്റേറ്റ്, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കും ആല്‍ക്കഹോള്‍ കാരണമാകുന്നുണ്ട്. കഴിക്കുന്ന മദ്യത്തിന്റെ അളവനുസരിച്ച് കാന്‍സര്‍ ഭീഷണിയും വര്‍ദ്ധിക്കുന്നുവെന്നും കോര്‍ണറിന്റെ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x