വിവിധ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന മദ്യപാനികൾ ശ്രദ്ധിക്കുക.
വിവിധ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന മദ്യപാനികൾ ശ്രദ്ധിക്കുക. മദ്യം കഴിച്ചാല്‍ നിങ്ങളുടെ മരുന്നുകളുടെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ നടക്കില്ല. മാത്രമല്ല, ഇതുവഴി നിരവധി ദോഷഫലങ്ങളും ഉണ്ടാകാം. ചില മരുന്നുകളുടെ പാക്കറ്റുകളിൽ തന്നെ മരുന്നിനൊപ്പം മദ്യം ചേര്‍ന്നാലുള്ള അപകടത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടാകും. ചുമ, കോള്‍ഡ്, അലര്‍ജി തുടങ്ങിയവക്കുള്ള മെഡിസിനുകളില്‍ ആല്‍ക്കഹോളിന് പ്രതികൂലമായ ഏതെങ്കിലും ഒരു ഘടകമെങ്കിലും ചേര്‍ന്നിട്ടുണ്ടാകുമെന്ന കാര്യവും മനസ്സിലാക്കുക. മരുന്നുകളുടെ സ്വഭാവം അനുസരിച്ച് ദോഷഫലങ്ങൾ കൂടിയും കുറഞ്ഞും ഇരിക്കും
ഈ മരുന്നുകൾ കഴിക്കുന്നവർ മദ്യപിക്കാനേ പാടില്ല
അപസ്മാരം, ഡയബറ്റിസ് എന്നിവയ്ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവർ
മദ്യം നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്നതാണ്. അതിനാൽ ആന്‍റി ഡിപ്രസന്‍റ് മരുന്നുകള്‍ കഴിക്കുന്നവരുടെ മാനസിക ആരോഗ്യ നിലയെ ആല്‍ക്കഹോള്‍ അപകടപ്പെടുത്തുന്നതാണ്. ശരീരത്തിനു മരുന്നുകളെ ഉൾക്കൊള്ളാൻ സാധിക്കാതെ വരും. കരളിന്‍റെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളും പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ്.
ആന്‍റി ബയോട്ടിക്കുകള്‍
മെട്രോനിഡാസോള്‍ (Metronidazole)ടിനിഡാസോള്‍(Tinidazole)തുടങ്ങിയ ആന്റി ബയോട്ടിക്കുകൾക്കൊപ്പം മദ്യം യാതൊരു കാരണവശാലും കഴിക്കരുത്. ഇവ ഒരുമിച്ച് കഴിക്കുന്ന പക്ഷം കഴിച്ചാല്‍ ഓക്കാനം, ഛര്‍ദി, ചര്‍മ്മം ചൊറിഞ്ഞ് തടിക്കുക, ഹൃദയ മിടിപ്പ് ക്രമാതീതമായി കൂടുക തുടങ്ങിയവയുണ്ടാകും.
ഈ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ മദ്യപിക്കാനേ പാടില്ല
ഹൃദ്രോഗം, പക്ഷാഘാതം,, കരള്‍ രോഗങ്ങള്‍, കരള്‍ മാറ്റിവെക്കല്‍, അലര്‍ജി ,കൊറോളറി ഹാര്‍ട്ട്ഡിസീസ്, ആകാംക്ഷാരോഗം, ആര്‍ത്രിറ്റിസ്, ബ്ലഡ് ക്ലോട്ട്, പ്രൊസ്റ്റേറ്റ് വളരല്‍, ദഹനക്കുറവ്, പേശീ വേദന, തുടങ്ങിയവക്കുള്ള മരുന്നിന്റെ കൂടെ ഒരിക്കലും മദ്യം കഴിക്കരുത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi, i read your blog from time to time and i own a similar one and i was
just curious if you get a lot of spam comments?
If so how do you stop it, any plugin or anything
you can advise? I get so much lately it’s driving me mad so any help is very much appreciated.