ചിലര്‍ക്ക് ചിലതരം ഭക്ഷണങ്ങളായിരിക്കും അലര്‍ജിയുണ്ടാക്കുക. മറ്റു ചിലര്‍ക്ക് പൊടി പോലുള്ള വസ്തുക്കള്‍ അലര്‍ജിയുണ്ടാക്കുമ്പോള്‍ ചിലതരം ലോഹങ്ങള്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കും. ചില തുണിത്തരങ്ങള്‍ ധരിച്ചാല്‍ അലര്‍ജിയുണ്ടാകുന്നവരുമുണ്ട്.
അലര്‍ജി സര്‍വസാധാരണമായ ഒരു അവസ്ഥയാണ്. എന്നാല്‍ ഇത് ഓരോരുത്തരിലും ഉണ്ടാക്കുന്ന ഘടകങ്ങള്‍ വ്യത്യസ്തങ്ങളാണെന്നു മാത്രം. ചിലര്‍ക്ക് ചിലതരം ഭക്ഷണങ്ങളായിരിക്കും അലര്‍ജിയുണ്ടാക്കുക. മറ്റു ചിലര്‍ക്ക് പൊടി പോലുള്ള വസ്തുക്കള്‍ അലര്‍ജിയുണ്ടാക്കുമ്പോള്‍ ചിലതരം ലോഹങ്ങള്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കും. ചില തുണിത്തരങ്ങള്‍ ധരിച്ചാല്‍ അലര്‍ജിയുണ്ടാകുന്നവരുമുണ്ട്. അലര്‍ജികള്‍ക്ക് കൃത്യമായ മരുന്നു കണ്ടെത്തുക ബുദ്ധിമുട്ടു തന്നെയാണ്. ഇത്തരം കാര്യങ്ങളെ അകറ്റിനിര്‍ത്തുകയെന്നതാണ് ആകെയുള്ള പോംവഴി.
അതേസമയം എല്ലാതരം അലര്‍ജികള്‍ക്കും ചെയ്യാവുന്ന ചിലതരം വീട്ടുവൈദ്യങ്ങളുമുണ്ട്:.
ചര്‍മത്തിലുണ്ടാകുന്ന അലര്‍ജികള്‍ക്ക് നല്ലൊരു പരിഹാരമാണ് തുളസിയുടെ നീര് പുരട്ടുന്നത്. കര്‍പ്പൂരതുളസി, പനിക്കൂര്‍ക്ക എന്നിവയുടെ നീര് പുരട്ടുന്നതും ഗുണം ചെയ്യും.
പൊടിയുടെ അലര്‍ജിയുള്ളവര്‍ക്ക് എളുപ്പത്തില്‍ ചുമയും കഫക്കെട്ടും വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ ചെറുചൂടുള്ള പാലില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ടു കുടിയ്ക്കുന്നത് നല്ലതായിരിക്കും. അലര്‍ജി കാരണമുള്ള അസുഖങ്ങള്‍ വരാതിരിക്കുന്നതിന് മാത്രമല്ല, അസുഖങ്ങള്‍ മാറുന്നതിനും ഇത് നല്ലൊരു വഴിയാണ്.
ചര്‍മത്തില്‍ പെട്ടെന്ന് അലര്‍ജിയുണ്ടായാല്‍ ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് നല്ലതു തന്നെ. ആര്യവേപ്പില, തുളസിയില എന്നിവയിട്ടു തിളപ്പിച്ച വെള്ളം ഗുണം ചെയ്യും.
ശ്വേതാണുക്കള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും അലര്‍ജികള്‍ തടയാനുള്ള ഒരു വഴിയാണ്. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. നെല്ലിക്ക, തൈര് തുടങ്ങിയവ ഇത്തരം ഭക്ഷണങ്ങളാണ്.
ചില ഭക്ഷണങ്ങള്‍ അലര്‍ജിയുള്ളവരുണ്ട്. ചിലര്‍ക്ക് നട്സ്് അലര്‍ജിയായിരിക്കും. മറ്റു ചിലര്‍ക്ക് ചെമ്മീന്‍ പോലുളളവ. പുളിയുള്ള ഓറഞ്ച് പോലുള്ള സാധനങ്ങള്‍ കഴിച്ചാലും അലര്‍ജിയുള്ളവരുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുകയേ ഇവിടെ തരമുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.