വിമാനയാത്ര ചെയ്യുന്നത് അള്‍ഷിമേഴ്സ് രോഗത്തിന് കാരണമാകുമെന്ന കണ്ടെത്തലുമായി ഗവേഷകര്‍. ‘അയണൈസിംഗ് റേഡിയേഷനാണ്’ (ionizing radiation) ഈ മാരകമായ മറവി രോഗത്തിന് കാരണമാകുന്നത്. അന്തരീക്ഷത്തില്‍ നിന്നാണ് വിമാനയാത്രികർക്ക് റേഡിയേഷന്‍ ബാധിക്കുന്നത്.
വിമാനയാത്ര ചെയ്യുന്നത് അള്‍ഷിമേഴ്സ് രോഗത്തിന് കാരണമാകുമെന്ന കണ്ടെത്തലുമായി ഗവേഷകര്‍. ‘അയണൈസിംഗ് റേഡിയേഷനാണ്’ (ionizing radiation) ഈ മാരകമായ മറവി രോഗത്തിന് കാരണമാകുന്നത്. അന്തരീക്ഷത്തില്‍ നിന്നാണ് വിമാനയാത്രികർക്ക് റേഡിയേഷന്‍ ബാധിക്കുന്നത്. എന്നാല്‍ ബ്രെയിന്‍ സ്കാന്‍, സി ടി സ്കാന്‍ തുടങ്ങിയവയില്‍ നിന്നുണ്ടാകുന്ന റേഡിയേഷനെക്കാള്‍ താരതമ്യേന കുറവ് റേഡിയേഷനേ അവര്‍ക്കുണ്ടാകുന്നുള്ളൂ എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രെയിന്‍ സ്കാന്‍ ചെയ്യുമ്പോള്‍ റേഡിയേഷന്‍ വഴി തലച്ചോറിലുണ്ടാകുന്ന തന്മാത്രാ വ്യതിയാനം വ്യക്തിയെ അള്‍ഷിമേഴ്സിലേക്ക് നയിക്കുമെന്നാണ് സതേണ്‍ ഡെന്മാര്‍ക്ക് സര്‍വകലാ ശാലയിലെ ശാസ്ത്രജ്ഞർ പറയുന്നത്. ‘അയണൈസേഷന്‍’ എന്ന പ്രക്രിയ വഴിയാണ് ഈ വ്യതിയാനം മസ്തിഷ്കത്തില്‍ ഉണ്ടാകുന്നത്. രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനായി ശരീരം സ്കാന്‍ ചെയ്യുന്നതു മറ്റൊരു പ്രധാന കാരണമാണ്.
റേഡിയേഷനും തലച്ചോറിന്‍റെ ധാരണാ ശേഷിയും എന്ന വിഷയത്തില്‍ ഗവേഷണം ചെയ്ത് കൊണ്ടിരിക്കെയാണ് ഈ കണ്ടെത്തലിലെത്തിയതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സ്റ്റെഫാന്‍ ജെ കെംഫ് പറയുന്നു. ആധുനിക ജീവിതരീതി പിന്തുടരുന്നവര്‍ക്ക് ഇത്തരം റേഡിയേഷനുകള്‍ ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറയുന്നു.
ഡാര്‍ക്ക് ചോക്ക്‌ലേറ്റിലും റെഡ് വൈനിലും അടങ്ങിയിട്ടുള്ള പ്രകൃതിദത്ത മിശ്രിതം അല്‍ഷൈമേഴ്‌സ് രോഗത്തെ പ്രതിരോധിക്കുമെന്നും കണ്ടെത്തൽ. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ മെമ്മറി ഡിസോര്‍ഡര്‍ പ്രോഗ്രാം ഡയറക്ടര്‍ ആര്‍ സ്‌കോട്ട് ടര്‍ണറിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയിട്ടള്ളത്. അല്ഷിമേഴ്‌സിന്റെ കാര്യത്തില്‍ റെഡ് വൈനിന്റെ ഗുണങ്ങള്‍ വിസ്മയിപ്പിക്കുന്നതാണെങ്കിലും ഏത് ഘടകമാണ് പ്രതിരോധത്തിന് സഹായിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തലച്ചോറിന്റെ കോശങ്ങള്‍ക്ക് ശക്തിപകരുന്ന ഒരു ഘടകം ഇതിലുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.