Currency

പാസ്പ്പോർട്ടിനായുള്ള അപേക്ഷ ഓൺലൈനിലൂടെ: അറിയേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻSunday, September 10, 2017 5:34 pm

ഓണ്‍ലൈനായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാമെന്നത് വലിയ ആശ്വാസമാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെയാണെന്നു നോക്കാം

ഡിജിറ്റല്‍ ഗവേണന്‍സിന്റെ ഭാഗമായി പാസ്പോർട്ടിനു ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാമെന്നത് വലിയ ആശ്വാസമാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെയാണെന്നു നോക്കാം.

ങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

  • പാസ്സ്‌പ്പോര്‍ട്ട് സേവാ വെബ്‌സൈറ്റ് (http://passportindia.gov.in/AppOnlineProject/welcomeLink) സന്ദര്‍ശിക്കുക.
  • സൈറ്റിലെ അപ്ലേ ബോക്‌സിലെ രജിസ്റ്റര്‍ നൗ എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
  • പാസ്‌പോര്‍ട്ട് സേവാ വെബ്‌സൈറ്റില്‍ സ്വന്തം അക്കൗണ്ട് തുറക്കുക. ഇതില്‍ താങ്കള്‍ ഇപ്പോള്‍ താമസിക്കുന്നിടത്തെ പാസ്‌പോര്‍ട്ട് ഓഫീസ് സെലക്ട് ചെയ്യണം. (വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തേതല്ല). പേരും വിവരങ്ങളും കൃത്യമായി നല്‍കുക. ജനന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയിൽ ഉള്ളതുപോലെ.
  • മറ്റു വിവരങ്ങളും നല്‍കിയ ശേഷം രജിസ്റ്റര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ നിങ്ങൾക്കായൊരു അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നു.
  • പാസ്‌പോര്‍ട്ട് സേവാ വെബ്‌സൈറ്റിന്റെ ഹോം പേജിലേക്ക് തന്നെ മടങ്ങി ലോഗിന്‍ എന്ന പച്ച നിറത്തിലുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ലോഗിന്‍ ഐഡിയായി ഇമെയില്‍ അഡ്രസ് നല്‍കിയ ശേഷം കണ്ടിന്യൂ ബട്ടണിൽ ക്ലിക്ക് ചെയ്യുക.പാസ്‌വേര്‍ഡും ചിത്രത്തില്‍ കാണിച്ച അക്കങ്ങളും നല്‍കിയ ശേഷം ലോഗിന്‍ അമര്‍ത്തുക.
  • അപ്ലേ ഫോര്‍ ഫ്രഷ് പാസ്‌പോര്‍ട്ട്/റീഇഷ്യൂ ഓഫ് പാസ്‌പോര്‍ട്ട് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • ഇവിടെ നിങ്ങള്‍ക്ക് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം വീണ്ടും അപ്‌ലോഡ് ചെയ്യുകയോ ഓണ്‍ലൈനായി തന്നെ വിവരങ്ങള്‍ പൂരിപ്പിക്കുകയോ ചെയ്യാം. ഡൗണ്‍ലോഡ് ചെയ്യേണ്ടവര്‍ ആള്‍ട്ടര്‍നേറ്റിവ്-1 എന്ന് സബ്‌ടൈറ്റിലുള്ള പേജിലെ ക്ലിക്ക് ഹിയര്‍ റ്റു ഡൗണ്‍ലോഡ് ദി സോഫ്റ്റ് കോപി ഓഫ് ദി ഫോം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോപ്പി എടുക്കാം. ഓണ്‍ലൈനായി അപേക്ഷാഫോം ഫില്‍ ചെയ്യേണ്ടവര്‍ ആള്‍ട്ടര്‍നേറ്റീവ്-2 എന്ന് സബ്‌ടൈറ്റിലുള്ള പേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • ഈ പേജില്‍ പുതിയ പാസ്‌പോര്‍ട്ടാണോ പുതുക്കുവാനാണോ, തത്ക്കാലോ സാധാരണ പാസ്‌പോര്‍ട്ടോ, 38 പേജുള്ളതാണോ 60 പേജുള്ളതാണോ വേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ആഴസ്യമനുസരിച്ച് നല്‍കണം.അടുത്ത പേജിലാണ് വ്യക്തിയുടെ വിവരങ്ങള്‍ നല്‍കേണ്ടത്. സംശയങ്ങളുണ്ടെങ്കില്‍ ഈ ബുക്ക്‌ലെറ്റില്‍ ക്ലിക്ക് ചെയ്ത് മനസ്സിലാക്കി വേണം പൂരിപ്പിക്കാന്‍.
  • വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ആപ്ലിക്കേഷന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  • ഇതിന് ശേഷം ലോഗിന്‍ പേജിലേക്ക് തന്നെ മടങ്ങിപ്പോകുക. ഇവിടെ നിങ്ങള്‍ക്ക് പൂരിപ്പിച്ച അപേക്ഷാ ഫോം കാണാവുന്നതാണ്. തൊട്ടടുത്തുള്ള റേഡിയോ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ പേ ആന്‍ഡ് ഷെഡ്യൂള്‍ഡ് അപ്പോയിന്‍മെന്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സെലക്ട് ചെയ്ത ശേഷം നെക്സ്റ്റ് അടിക്കുക. അപ്പോള്‍ നിങ്ങളുടെ പ്രദേശത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ ലിസ്റ്റും പണം അടയ്‌ക്കേണ്ട തിയ്യതിയും സമയവും കാണിക്കും.
  • ഡ്രോപ്ഡൗണ്‍ മെനുവില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കേന്ദ്രം സെലക്ട് ചെയ്യുക. ഇമേജിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്യുത് നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പേ ആന്‍ഡ് ബുക്ക് അപ്പോയിന്‍മെന്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • ഇപ്പോള്‍ നിങ്ങള്‍ക്ക് പേയ്‌മെന്റ് ഗേറ്റ്‌വേ ലഭിക്കും. നിങ്ങളുടെ പേയ്‌മെന്റ് വിവരങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ പാസ്‌പോര്‍ട്ട് സേവാ വെബ്സൈറ്റിലേക്ക് തന്നെയെത്തും.
  • അപ്പോയിന്‍മെന്റ് കണ്‍ഫേമേഷന്‍ എന്ന തലക്കെട്ടിൽ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ നിങ്ങളുടെ അപ്പോയിന്മെന്റിന്റെ പൂര്‍ണരൂപം അവിടെ കാണാം.
  • പ്രിന്റ് ആപ്ലിക്കേഷന്‍ റെസിപ്റ്റില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷയുടെ പൂര്‍ണ്ണ രൂപത്തിൽ പ്രിന്റ് ആപ്ലിക്കേഷന്‍ റെസിപ്റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷാ പോം പ്രിന്റ് ഔട്ട് എടുക്കാം.

ഈ പ്രിന്റ്ഔട്ടും ജനനസര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുമായി പണമടയ്‌ക്കേണ്ട ദിവസം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ ചെല്ലുക.

പൊലീസ് വേരിഫിക്കേഷന്‍ കഴിഞ്ഞ ശേഷം അപേക്ഷയുടെ സ്റ്റാറ്റസ് ഇവിടെ (https://portal1.passportindia.gov.in/AppOnlineProject/statusTracker/trackStatusInpNew) പരിശോധിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x