Currency

2017 ലെ കലണ്ടറിലെ ഏപ്രില്‍ മാസത്തില്‍ ഒളിഞ്ഞിരിക്കുന്ന കൗതുകം

സ്വന്തം ലേഖകന്‍Wednesday, November 23, 2016 8:10 am

അടുത്ത വര്‍ഷം തുടങ്ങാന്‍ ഇനി ഒരു മാസം മാത്രം ബാക്കി നില്‍ക്കെ 2017 ലെ കലണ്ടറിലെ അവധി ദിവസങ്ങള്‍ തപ്പിപ്പിടിക്കുകയാണ് ജനം. അവധി ദിനങ്ങള്‍ തിരയുന്നതിനിടയ്ക്കാണ് വളരെ കൗതുകം നിറഞ്ഞ മറ്റൊരു കാര്യം ശ്രദ്ധയില്‍ പെടുന്നത്.

2017-n

2016 വര്‍ഷം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. അടുത്ത വര്‍ഷം തുടങ്ങാന്‍ ഇനി ഒരു മാസം മാത്രം ബാക്കി നില്‍ക്കെ 2017 ലെ കലണ്ടറിലെ അവധി ദിവസങ്ങള്‍ തപ്പിപ്പിടിക്കുകയാണ് ജനം. അവധി ദിനങ്ങള്‍ തിരയുന്നതിനിടയ്ക്കാണ് വളരെ കൗതുകം നിറഞ്ഞ മറ്റൊരു കാര്യം ശ്രദ്ധയില്‍ പെടുന്നത്.

ഏപ്രില്‍ 14 ന് വിഷുവാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ തീയതിക്ക് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. അന്നേ ദിവസമാണ് ദു:ഖ വെള്ളിയും വരുന്നത്.

ഇത് ശ്രദ്ധയില്‍ പെട്ട നിരവധി പേര്‍ ഇതെ ചൊല്ലി ട്രോളുകളും ഇറക്കിയിട്ടുണ്ട്. ‘2017 ലെ ദുഖവെള്ളിയാഴ്ച്ച പടക്കം പൊട്ടിച്ചാഘോഷിക്കേണ്ടി വരും’ എന്നാണ് ആ ട്രോള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x