
ത്വക്കിലെ അര്‍ബുദം (മെലനോമ സ്‌കിന്‍ ക്യാന്‍സര്‍) ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ സംവിധാനം ഉപയോഗിച്ച് കണ്ടെത്താമെന്ന് ശാസ്ത്രലോകം. മെലനോമ സ്‌കിന്‍ ക്യാന്‍സര്‍ പ്രാരംഭ ദിശയില്‍ കണ്ടെത്താന്‍ സാധിച്ചാല്‍ ചികില്‍സയിലൂടെ പൂര്‍ണമായും ഭേദമാക്കാവുന്നതാണ്. പ്രാഥമിക ദിശയില്‍ തന്നെ രോഗം കണ്ടെത്താന്‍ സഹായിക്കുന്ന സംവിധാനം ഒരുക്കാനാണ് ഗവേഷകര്‍ തയ്യാറെടുക്കുന്നത്.
സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഈ മെഷിന്‍ ലേണിംഗ് സോഫ്റ്റ് വെയര്‍ ത്വക്കിന്റെ ചിത്രങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് മെലനോമയുടെ അടയാളങ്ങള്‍ തുടക്കത്തില്‍ തന്നെ നിര്‍ണയിക്കാന്‍ സഹായിക്കും. പതിനായിരക്കണക്കിന് ത്വക്കിന്റെ ചിത്രങ്ങളിലൂടെ അവയിലെ യൂമെലാനിന്റെയും ഹീമോഗ്ലോബിന്റെയും അളവുകള്‍ കൃത്യമായി നിര്‍ണയിക്കും വിധമുള്ള പരിശീലനമാണ് ഈ കൃത്രിമ ബുദ്ധി സംവിധാനത്തിന് നല്‍കിയിരിക്കുന്നത്.
ഈ സംവിധാനത്തിലൂടെയുള്ള രോഗനിര്‍ണയം സാധ്യമാകുന്നതോടെ അനാവശ്യമായ ബയോപ്‌സി പരിശോധനകള്‍ കുറച്ച് രോഗികളുടെ ചെലവ് കുറയ്ക്കാനും സാധിക്കും. ഇമേജ് അനാലിസിസ് ആന്‍ഡ് റെക്കനീഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കി കാനഡയില്‍ നടന്ന 14-ാമത് അന്തര്‍ദേശീയ സമ്മേളനത്തില്‍ അവതരിപ്പിച്ച ഈ സാങ്കേതിക വിദ്യ അടുത്തവര്‍ഷം ആശുപത്രികളില്‍ ലഭ്യമാകും
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.