
ദുബായ്: യുഎഇ പൗരന്മാര്ക്ക് ഇനി അന്താരാഷ്ട്ര ലൈസന്‍സ് ഇല്ലാതെ തന്നെ അമ്പതോളം രാജ്യങ്ങളില്‍ വാഹനമോടിക്കാനാകും. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഈ അമ്പത് രാജ്യങ്ങളില്‍ ഇന്ത്യ ഇല്ല. സൗദി അറേബ്യ, ബഹറിന്‍, കുവൈറ്റ്, ഒമാന്‍, അല്‍ജീരിയ, ജോര്‍ദാന്‍, മൊറോക്കോ, സ്പെയിന്, ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്, ഇറ്റലി, ജര്‍മനി, ഡെന്മാര്ക്ക്, സ്വിറ്റ്സര്ലന്ര്ഡ്, സ്ലോവാക്യ, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ഫിന്‍ലാന്‍ഡ്, ഹംഗറി, സിംഗപ്പുര്‍, ഹോളണ്ട്, സുഡാന്, സിറിയ, ലബനണ്‍, യെമന്‍, സൊമാലിയ, സ്വീഡന്, അയര്‍ലന്‍ഡ്, നോര്‍വേ, കാനഡ, ഓസ്ട്രേലിയ, ദക്ഷിണകൊറിയ, പോളണ്ട്, ഗ്രീസ് തുടങ്ങിയ അമ്പതോളം രാജ്യങ്ങളിലാണ് യുഎഇ ലൈസന്‍സിന് അംഗീകാരം ലഭിച്ചിരിക്കുന്നത്.
യുഎഇയുടെ ശ്രദ്ധേയമായ നയതന്ത്ര ഇടപെടലാണ് ഇതിന് അവസരമൊരുക്കിയതെന്നും വിദേശകാര്യമന്ത്രാലയം അവകാശപ്പെടുന്നു. നേരത്തെ ഓസ്ട്രേിയ, ചൈന, റൊമാനിയ, സെര്‍ബിയ തുടങ്ങിയ ചില രാജ്യങ്ങള്‍ യുഎഇ ലൈസന്‍സിന് അംഗീകാരം നല്‍കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.