
കുവൈത്ത് സിറ്റി: ഗതാഗതനിയമം ലംഘിക്കുന്ന വാഹനങ്ങള്‍ ഇനി മുതല്‍ പിടിച്ചെടുക്കും. വാഹനം ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി പിന്‍വലിക്കും. ഇത് സംബന്ധിച്ച് മന്ത്രാലയം ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ഈ നടപടികള്‍ക്ക് പുറമേ നിയമലംഘനത്തിന് കേസും ഉണ്ടാകും. കള്ള ടാക്‌സി, നിയമവിധേയമല്ലാത്ത കാര്‍ റേസ്, അശ്രദ്ധമായി വാഹനമോടിക്കല്‍ എന്നിവയ്‌ക്കെതിരെ ഈ നടപടികളുണ്ടാകും. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച് പിടിയിലായാലും വാഹനം പിടിച്ചെടുക്കുകയും ഓടിച്ചയാളെ തടവിലാക്കുകയും ചെയ്യും. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങള്‍, എതിര്‍ദിശയില്‍ വാഹനമോടിക്കല്‍ എന്നിവയും നടപടിക്ക് വിധേയമാകും.
റജിസ്‌ട്രേഷന്‍ ബുക്ക് കാണിക്കാതിരിക്കല്‍, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം, പുകയും ശബ്ദവും പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍, ടിന്റഡ് ഗ്ലാസുള്ള വാഹനങ്ങള്‍, ഗതാഗതത്തിന് തടസ്സമുണ്ടാക്കല്‍, അമിത വേഗം എന്നിവയും ലൈസന്‍സ് താത്കാലികമായി പിന്‍വലിക്കാനും വാഹനം പിടിച്ചെടുക്കാനും കാരണമാകുന്ന നിയമലംഘനങ്ങളണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.