2015ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ജനസംഖ്യ വളര്‍ച്ചയുടെ പകുതിയിലധികമാണ് ഇവിടുത്തെ നെറ്റ് ഓവര്‍സീസ് മൈഗ്രേഷന്‍ എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തേക്ക് വരുന്നവരും പോകുന്നവരും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷന്‍.
ബ്രിസ്ബെയ്ന്‍: രാജ്യം നിലനില്‍ക്കുന്നത് കുടിയേറ്റത്തിന്റെ ബലത്തിലാണെന്ന് പുതിയ റിപ്പോര്‍ട്ട്. 2015ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ജനസംഖ്യ വളര്‍ച്ചയുടെ പകുതിയിലധികമാണ് ഇവിടുത്തെ നെറ്റ് ഓവര്‍സീസ് മൈഗ്രേഷന്‍ എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തേക്ക് വരുന്നവരും പോകുന്നവരും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷന്‍. നെറ്റ് മൈഗ്രേഷന്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഉണ്ടായ ജനസംഖ്യാ വര്‍ധനവായ 3,26,100 പേരില്‍ ഇവിടെയുള്ളവരുടെ സ്വാഭാവികമായ പെരുപ്പം മൂലമുണ്ടായിരിക്കുന്ന വര്‍ധനവ് 1,48,900 മാത്രമാണ്. ബാക്കിയുള്ള 1,77,100 പേരുടെ വര്‍ധനവ് കുടിയേറ്റക്കാര്‍ മൂലമാണ്.
രാജ്യത്തെ ഒരു വിഭാഗത്തിന് കുടിയേറ്റത്തോടുള്ള കടുത്ത എതിര്‍പ്പ് പെരുകി വരുന്ന സാഹചര്യത്തിലാണ് കുടിയേറ്റത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ജനസംഖ്യയില്‍ പകുതി പേരും ഇവിടേക്കുള്ള മുസ്ലീം കുടിയേറ്റം നിരോധിക്കണമെന്ന ആവശ്യക്കാരാണ്. എന്നാല്‍ കുടിയേറ്റം നിരോധിച്ചാല്‍ അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കുടിയേറ്റത്തിന് തടയിട്ടാല്‍ ജനസംഖ്യയ്ക്കാവും കൂടുതല്‍ തിരിച്ചടിയുണ്ടാക്കുന്നത്. ജനസംഖ്യ പകുതിയായി കുറയും.
കുടിയേറ്റത്തിന് വിരാമമിട്ടാല്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയും തകരാറിലാകും. ജനസംഖ്യാ വളര്ച്ചയ്ക്കനുസരിച്ചാണ് സാമ്പത്തിക വളര്‍ച്ച ഇവിടെയുണ്ടാകുന്നതാണെന്നതാണ് എച്ച്എസ്ബിസി ബാങ്കിന്റെ ചീഫ് എക്കണോമിസ്റ്റായ പോള്‍ ബ്ലോക്സാം പറയുന്നത്. ഇവിടെ പ്രായമായ ജനതയാണ് കൂടുതലുള്ളതെന്നും അതിനാല്‍ കുടിയേറ്റമില്ലാതായാല്‍ അടിസ്ഥാന തൊഴിലുകള്‍ ചെയ്യാന്‍ പോലും തൊഴിലാളികളെ ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും കണ്ടെത്തിയിരുന്നു. വര്‍ഷം തോറുമെത്തുന്ന കുടിയേറ്റക്കാരില്‍ മൂന്നിലൊന്നില്‍ അധികം സ്കില്‍ഡ് വര്‍ക്കിംഗ് വിസയിലുള്ളവരാണെന്നും വ്യക്തമായിട്ടുണ്ട്.
കുടിയേറ്റക്കാര്‍ കുറഞ്ഞാല്‍ വരുമാനനികുതി അടയ്ക്കുന്ന തൊഴിലാളികള്‍ കുറയുകയും അത് ഫെഡറല്‍ ബജറ്റിന് കനത്ത തിരിച്ചടിയേകുകയും ചെയ്യും. പ്രോപ്പര്‍ട്ടി വാങ്ങാന്‍ ആളുകള്‍ കുറയുകയും പ്രോപ്പര്‍ട്ടി വിലകള്‍ ഇടിഞ്ഞ് താഴുകയും ചെയ്യും .ഇമിഗ്രേഷന്‍ ഇല്ലാതായാല്‍ സ്കില്‍ഡ് ഒക്യൂപേഷന്‍ ഒഴിവുകള്‍ നികത്താനാവാതെ വരുകയും ഡോക്ടര്‍മാര്‍ പോലുമില്ലാത്ത അവസ്ഥ സംജാതമാവുകയും ചെയ്യുന്നതാണ്. ഇത്തരത്തില്‍ മിക്ക വിദഗ്ധ തൊഴിലുകള്‍ക്കും ആളെക്കിട്ടാത്ത അവസ്ഥയുമുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.