Currency

ബ്രിസ്ബേണിലെ പൊതുഗതാഗതം ചെലവേറിയതാകുന്നു

സ്വന്തം ലേഖകൻSunday, January 14, 2018 5:57 pm

ബ്രിസ്ബേൺ: ബ്രിസ്ബേണിലെ പൊതുഗതാഗത സർവീസുകൾ ജനുവരി 22 മുതൽ കൂടുതൽ ചെലവേറിയതാകും. ബസ്, ട്രെയിൻ, ഫെറി സർവ്വീസുകൾ ഉപയോഗപ്പെടുത്തി യാത്ര ചെയ്യുന്നവർക്കു 29₵ വരെ കൂടുതലായി നൽകേണ്ടി വരും.

ബ്രിസ്ബേൺ കൺസ്യൂമർ പ്രൈസ് ഇൻഡക്സിന്റെ അടിസ്ഥാനത്തിലാകും സൗത്ത്-ഈസ്റ്റ് ക്യൂൻസ്ലാൻഡിലെ നിരക്കുകൾ. അതിനാൽ 5₵ മുതൽ 12₵ വരെ ശരാശരി വർധനയാണു നിരക്കിലുണ്ടാകുക.

ജീവനക്കാരുടെ വേതനം വർധിപ്പിക്കുന്നതിന്റെയും ഇന്ധനചെലവ് ഏറിയതിന്റെയും പശ്ചാത്തലത്തിലാണു നിരക്ക് വർധന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x