
ശരീരത്തിന്റെ വലിപ്പത്തിലൊന്നും കാര്യമില്ല, അത് കണ്ട് കളിവേണ്ടെന്ന് തെളിയിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊിരിക്കുന്ന വീഡിയോ. ആനയെ വിരട്ടി ഓടിക്കുന്ന ഒരു കുഞ്ഞന്‍ കാട്ടുപോത്താണ് സോഷ്യല്‍ മീഡിയയില്‍ താരം. ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലുള്ള ഒരു ആനയെയാണ് ഈ കുഞ്ഞന്‍ കാട്ടുപോത്ത് വിരട്ടിയോടിക്കുന്നത്. കുഞ്ഞു കാട്ടുപോത്തിന്റെ വിരട്ടലില്‍ ഭയന്നു വിറച്ച ആന വാലും പൊക്കി ഓടുന്ന ദുശ്യങ്ങളാണ് വീഡിയോയില്‍.
അമ്മയ്ക്കൊപ്പം നടക്കുന്നതിനിടെയാണ് കുട്ടി കാട്ടുപോത്ത് ആനയോട് യുദ്ധത്തിനു പോയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുഞ്ഞിനെ തടയാറുള്ള അമ്മയ്ക്ക് പോലും കുട്ടി കാട്ടുപോത്തിന്റെ പുറകെ ഓടിയെത്താനായില്ല. അത്ര വേഗത്തിലാണ് കുഞ്ഞന്‍ കാട്ടുപോത്ത് ആനയെ വിരട്ടി ഓടിക്കുന്നത്. ആന പരാജയപ്പെട്ട് പിന്‍മാറുന്നത് വരെ കുഞ്ഞു കാട്ടുപോത്ത് വിരട്ടല്‍ തുടര്‍ന്നു. കുഞ്ഞിന്റെ പിന്നാലെയോടുന്ന അമ്മ കാട്ടുപോത്തിനെയും ദൃശ്യങ്ങളില്‍ കാണാം.
ആനയും കാട്ടുപോത്തും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആഫ്രിക്കന്‍ കാടുകളില്‍ പതിവാണ്. മിക്കവാറും ആനകളുടെ ആക്രമണത്തില്‍ കാട്ടുപോത്തിന്റെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതും സാധാരണമാണ്. എന്നാല്‍ തങ്ങളും നിസാരക്കാരല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കുട്ടി കാട്ടുപോത്ത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.