പ്രസവം നടന്ന ഉടനെ കുഞ്ഞിനെ വൃത്തിയാക്കാന്‍ ടേബിളില്‍ എത്തിച്ചപ്പോഴാണ് നഴ്‌സിന്റെ കയ്യില്‍ തൂങ്ങി കുഞ്ഞ് നടന്നത്. കുഞ്ഞിന്റെ ചുമലില്‍ മാത്രമാണ് നഴ്‌സ് സപ്പോര്‍ട്ട് നല്‍കുന്നത്. രണ്ട് കാലില്‍ ഉറച്ച് നില്‍ക്കാന്‍ കുട്ടിയ്ക്ക് കഴിയുന്നുണ്ട്, ബാലന്‍സിനായി മാത്രമാണ് നഴ്‌സിന്റെ സപ്പോര്‍ട്ട്. വീഡിയോ കണ്ട് എല്ലാവരും അത്ഭുതപ്പെട്ടിരിക്കുകയാണ്.
ശാസ്ത്ര ലോകത്തെ അമ്പരിപ്പിച്ചിരിപ്പിക്കുകയാണ് ജനിച്ച് ഉടനെ നടക്കുന്ന കുഞ്ഞിന്റെ വീഡിയോ. മെയ് 26ന് സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയ വീഡിയോ ഇതുവരെ എഴുപത് മില്യണോളം പേര്‍ കണ്ട് കഴിഞ്ഞു. ജനിച്ച ഉടനെ നടക്കുന്ന നവജാത ശിശുവാണ് ഈ വീഡിയോയില്‍.
പ്രസവം നടന്ന ഉടനെ കുഞ്ഞിനെ വൃത്തിയാക്കാന്‍ ടേബിളില്‍ എത്തിച്ചപ്പോഴാണ് നഴ്‌സിന്റെ കയ്യില്‍ തൂങ്ങി കുഞ്ഞ് നടന്നത്. കുഞ്ഞിന്റെ ചുമലില്‍ മാത്രമാണ് നഴ്‌സ് സപ്പോര്‍ട്ട് നല്‍കുന്നത്. രണ്ട് കാലില്‍ ഉറച്ച് നില്‍ക്കാന്‍ കുട്ടിയ്ക്ക് കഴിയുന്നുണ്ട്, ബാലന്‍സിനായി മാത്രമാണ് നഴ്‌സിന്റെ സപ്പോര്‍ട്ട്. വീഡിയോ കണ്ട് എല്ലാവരും അത്ഭുതപ്പെട്ടിരിക്കുകയാണ്.
കുട്ടി ഭാവിയില്‍ ഉസൈന്‍ ബോള്‍ട്ടാകുമെന്നാണ് ഈ വീഡിയോ കണ്ട ചിലരുടെ കമന്റ്. ബ്രസീലില്‍ നിന്നാണ് വീഡിയോ അപ് ലോഡ് ചെയ്തതെന്നാണ് സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.