മനാമ: ബഹ്റൈനില്‍ ഇന്‍ഡോര്‍ ഡൈനിംഗിനും ജിംനേഷ്യങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവക്കുമുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 14 വരെ മാത്രം. അതേസമയം സാമൂഹിക അകലം പാലിക്കല്‍, പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കല്‍ എന്നീ നിയന്ത്രണങ്ങള്‍ മെയ് 31 വരെ തുടരും.
ഡൈനിംഗ് സൗകര്യങ്ങള്‍ക്കും ജിംനേഷ്യങ്ങള്‍, സ്വിമ്മിംഗ് പൂള് എന്നിവക്കുമുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ മാര്‍ച്ച് 14 വരെയുള്ള കാലയളവിലേക്ക് മാത്രമായിരിക്കും. എന്നാല്‍ ഇവക്കുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 14ന് ശേഷവും തുടരണമോ എന്ന് പിന്നീടാണ് തീരുമാനിക്കുക. മൂന്ന് മാസം വരെ നീട്ടിയ നിയന്ത്രണങ്ങളില്‍ ഇവ ഉള്‍പ്പെടുമോ എന്ന സംശയമകറ്റിയാണ് ആരോഗ്യ മന്ത്രാലയം കോവിഡ് പ്രതിരോധ നടപടികള്‍ വ്യക്തമാക്കിയത്.
നിലവില്‍ ചികില്‍സയില്‍ കഴിയുന്ന 6856 പേരില്‍ 66 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. 617 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.