Currency

ബഹ്റൈൻ-ഇന്ത്യ വാരാചരണം ഡിസംബർ ഒന്ന് മുതൽ

സ്വന്തം ലേഖകൻWednesday, October 19, 2016 11:55 am

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തിന്നതിന്റെയും നിക്ഷേപസാധ്യതകൾ വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് വാരാചരണം സംഘടിപ്പിക്കുന്നത്.

മനാമ: ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബഹ്റൈൻ-ഇന്ത്യ വാരാചരണം ഡിസംബർ ഒന്ന് മുതൽ ആരംഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തിന്നതിന്റെയും നിക്ഷേപസാധ്യതകൾ വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് വാരാചരണം സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ ഒന്ന്,രണ്ട് തിയതികളില്‍ ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററിൽ എക്സ്പോ നടക്കും. ബിസിനസ്-ടു-ബിസിനസ് എക്സിബിഷൻ ഇതിന്റെ ഭാഗമാണ്. ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്, ഇന്ത്യന്‍ എംബസി, ബഹ്റൈന്‍ വ്യവസായ,വാണിജ്യ, ടൂറിസം മന്ത്രാലയം,  ദ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട് ഓര്‍ഗനൈസേഷന്‍സ്, ഇന്ത്യന്‍ ബിസിനസ് ചേംബര്‍, ബഹ്റൈന്‍ ഇക്കണോമിക് ഡവലപ്മെന്‍റ് ബോര്‍ഡ്, തംകീന്‍, ഇന്ത്യയിലെ ബഹ്റൈന്‍ എംബസി എന്നിവയുടെ പിന്തുണയോടെയാണ് വാരാചരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x