Currency

വിദേശ തൊഴിലാളികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പുറത്തിറക്കി ഒമാന്‍

സ്വന്തം ലേഖകന്‍Wednesday, March 13, 2019 1:23 pm

ഒമാന്‍: വിദേശ തൊഴിലാളികള്‍ പൊതുവായി പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം വീഡിയോ പുറത്തിറക്കി. നിയമപ്രകാരമുള്ള തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടരുത്. അനധികൃതമായി തൊഴിലെടുക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും വീഡിയോയില്‍ പറയുന്നു. ലേബര്‍ കാര്‍ഡ്, തര്‍ക്ക പരിഹാരം, പ്രതിമാസ വേതനത്തിനുള്ള അവകാശം, അധിക സമയ ജോലിക്കുള്ള നിരക്കുകള്‍ തുടങ്ങിയ വിഷയങ്ങളും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

രാജ്യത്ത് ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും നിയമപരിരക്ഷയും മനസിലാക്കാന്‍ വേണ്ടിക്കൂടിയാണ് വീഡിയോ പുറത്തിറക്കിയത്. മോശം സാഹചര്യത്തില്‍ വിദേശ തൊഴിലാളികള്‍ ജോലിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രാലയം കൈകൊണ്ട നടപടികളുടെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത്.

അവകാശങ്ങള്‍ ലംഘിക്കപ്പെടുകയോ ശമ്പളം വൈകുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്താല്‍ തൊഴിലുടമക്കെതിരെ മന്ത്രാലത്തില്‍ പരാതി നല്‍കാം. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രാലയത്തിനാണ് അധികാരമുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x