അതിശക്തിയില്‍ ഒഴുകുന്ന ഒരു നദിയുടെ കരയില്‍ ഒരു കരടി വളരെ ശ്രദ്ധയോടെ ഇരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. പെട്ടെന്ന് നദിയിലേക്ക് കുതിക്കുന്ന കരടി വായില്‍ ഒരു സാല്‍മണ്‍ മത്സ്യത്തെയും കടിച്ചു പിടിച്ചാണ് പൊങ്ങുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച മീന്‍പിടുത്തക്കാര്‍ ആരാണെന്നു ചോദിച്ചാല്‍ ഇനി ഉത്തരം പറയാന്‍ ബുദ്ധിമുട്ടേണ്ട. ഇക്കാര്യത്തില്‍ വിദഗ്ധര്‍ കരടികള്‍ തന്നെ. സംശയമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ കാണുക. ഗ്രിസ്ലി ഇനത്തില്‍പ്പെട്ട കരടി അതിവിദഗ്ദമായി മീന്‍പിടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
അതിശക്തിയില്‍ ഒഴുകുന്ന ഒരു നദിയുടെ കരയില്‍ ഒരു കരടി വളരെ ശ്രദ്ധയോടെ ഇരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. പെട്ടെന്ന് നദിയിലേക്ക് കുതിക്കുന്ന കരടി വായില്‍ ഒരു സാല്‍മണ്‍ മത്സ്യത്തെയും കടിച്ചു പിടിച്ചാണ് പൊങ്ങുന്നത്.
അല്‍പ്പം മാറിയിരുന്ന് അതിനെ ഭക്ഷിക്കുകയും ചെയ്തു. ഗ്രിസ്ലി കരടികള്‍ ഒരു ദിവസം നാല്‍പ്പത് സാല്‍മണ്‍ മത്സ്യങ്ങളെ വരെ ഭക്ഷിക്കാറുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.