Currency

തെളിഞ്ഞ ജലാശയത്തില്‍ മുങ്ങിനിവര്‍ന്നുള്ള കരടിയുടെ മീന്‍വേട്ട; ദൃശ്യങ്ങള്‍ കൗതുകമാകുന്നു, വീഡിയോ

സ്വന്തം ലേഖകന്‍Friday, November 3, 2017 5:16 pm
Play

കിഴക്കന്‍ റഷ്യയിലെ ക്യുരില്‍ തടാകത്തിലെ തെളിഞ്ഞ ജലാശയത്തില്‍ മുങ്ങിനിവര്‍ന്നുള്ള കരടിയുടെ മീന്‍പിടിത്തമാണ് കൗതുകമാകുന്നത്. ഭൂരിഭാഗവും മഞ്ഞുപുതച്ചു കിടക്കുന്ന ഈ ഭൂപ്രദേശത്ത് മഞ്ഞുകാലത്ത് തവിട്ടു നിറമുള്ള കരടികള്‍ ഭക്ഷിക്കുന്നത് സാല്‍മണ്‍ മത്സ്യങ്ങളെയാണ്.

 

മീന്‍ പിടിക്കുന്നതില്‍ അതിവിദഗ്ദ്ധന്‍മാരാണ് കരടികള്‍. സൂക്ഷ്മമായ ശ്രദ്ധയും ചടുലമായ നീക്കവുമാണ് അതിനിവയെ സഹായിക്കുന്നത്. കിഴക്കന്‍ റഷ്യയിലെ ക്യുരില്‍ തടാകത്തിലെ തെളിഞ്ഞ ജലാശയത്തില്‍ മുങ്ങിനിവര്‍ന്നുള്ള കരടിയുടെ മീന്‍പിടിത്തമാണ് കൗതുകമാകുന്നത്. ഭൂരിഭാഗവും മഞ്ഞുപുതച്ചു കിടക്കുന്ന ഈ ഭൂപ്രദേശത്ത് മഞ്ഞുകാലത്ത് തവിട്ടു നിറമുള്ള കരടികള്‍ ഭക്ഷിക്കുന്നത് സാല്‍മണ്‍ മത്സ്യങ്ങളെയാണ്. ഇവിടുത്തെ നദികളിലും തടാകങ്ങളിലും ഏറെ കാണപ്പെടുന്ന മത്സ്യവിഭാഗമാണിത്.

വന്യജീവി ഫൊട്ടോഗ്രഫറായ മൈക്ക് കൊറോസ്റ്റെല്‍വ് പകര്‍ത്തിയ ദൃശ്യങ്ങളാണ് കൗതുകമാകുന്നത്. എല്ലാ വര്‍ഷവും സാല്‍മണ്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെയെത്തുന്നത് ഈ തടാകത്തിലേക്കാണ്. ഓരോ വര്‍ഷവും അറുപത് ലക്ഷത്തിലധികം മീനുകളാണ് ഇവിടേക്കെത്തുന്നത്. അതുകൊണ്ടു തന്നെ ഇവയെ വേട്ടയാടുന്നതില്‍ കരടികള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല.

അതേസമയം ആവശ്യത്തിലധികം ഭക്ഷണം ലഭിക്കുന്നതു കൊണ്ട് ഇവിടുത്തെ കരടികള്‍ ആക്രമണകാരികളുമല്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഏറെ ദിവസത്തെ പരിശ്രമത്തിനു ശേഷമാണ് ആ പ്രദേശത്തുള്ളതില്‍ വലിയ കരടി സ്ഥിരമായി മീന്‍ പിടിക്കാന്‍ ഇറങ്ങുന്ന സ്ഥലത്ത് ക്യാമറ സ്ഥാപിച്ച് മൈക്കിന് ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞത്. ഒക്ടോബര്‍ 18ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ നിരവധി പേര്‍ കണ്ടുകഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x