Currency

ബെക്കിങ്ഹാം കൊട്ടാരം നവീകരിക്കുന്നു, ചെലവ് 2700 കോടി; ചിത്രങ്ങള്‍ കാണാം

സ്വന്തം ലേഖകന്‍Saturday, November 19, 2016 1:04 pm

36.9 കോടി യൂറോ (ഏകദേശം 2664 കോടി ഇന്ത്യന്‍ രൂപ) ആണ് നവീകരണ ചെലവ്. അടുത്തവര്‍ഷം മാര്‍ച്ചില്‍ പദ്ധതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കും. ഏപ്രിലോടെ ആരംഭിക്കുന്ന നവീകരണം 2017 ല്‍ പൂര്‍ത്തിയാകും.

uk20

ബ്രിട്ടീഷ് രാജ്ഞിയുടെ വസതിയായ ബെക്കിങ്ഹാം കൊട്ടാരം നവീകരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടത്തുന്ന ഏറ്റവും വലിയ നവീകരണ പദ്ധതിയാണിത്. 36.9 കോടി യൂറോ (ഏകദേശം 2664 കോടി ഇന്ത്യന്‍ രൂപ) ആണ് നവീകരണ ചെലവ്. അടുത്തവര്‍ഷം മാര്‍ച്ചില്‍ പദ്ധതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കും. ഏപ്രിലോടെ ആരംഭിക്കുന്ന നവീകരണം 2017 ല്‍ പൂര്‍ത്തിയാകും.

uk-30uk-40

രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മനിയുടെ ബോംബാക്രമണത്തില്‍ കൊട്ടാരത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. 775 മുറികളുള്ള ബെക്കിങ്ഹാം കൊട്ടാരത്തിന്റെ വലിപ്പം 30,000 ചതുരശ്ര മീറ്ററാണ്. 60 വര്‍ഷത്തോളം പഴക്കമുള്ള വൈദ്യുതകേബിളുകളും പഴയ പൈപ്പുകളും മാറ്റാനും കൊട്ടാരം മുഴുവന്‍ സൗരോര്‍ജപ്ലാന്റുകള്‍ സ്ഥാപിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. നവീകരണപ്രവര്‍ത്തനങ്ങളിലൂടെ കൊട്ടാരം 50 വര്‍ഷംകൂടി താമസയോഗ്യമാക്കാനാണ് ആലോചിക്കുന്നത്.

uk50


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x