
മലയാളികള്‍ പൊതുവെ ചായയോട് പ്രിയമുള്ളവരാണ്. ഒരു ദിവസം തന്നെ ഒന്നില്‍ കൂടുതല്‍ ചായ കുടിക്കുന്നവരാണ് മിക്കവരും. ചായ ഒരു എനര്‍ജി ഡ്രിങ്കാണെങ്കിലും അധികം കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. കരളത്തില്‍ ട്രന്‍ഡായി കൊണ്ടിരിക്കുന്ന ഗ്രീന്‍ ടീ എന്ന പച്ചമരുന്ന് ചായ ഒന്ന് ഉപയോഗിച്ച് നോക്കൂ. അത് നമ്മുടെ ആരോഗ്യത്തിന് ഗുണകരമാകും.
ജപ്പാന്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ പച്ചവെള്ളം പോലെയാണ് ഗ്രീന്‍ ടീ കുടിക്കുന്നത്. എന്നും ചെറുപ്പമായിരിക്കാന്‍ ഗ്രീന്‍ ടീ ശീലമാക്കിയാല്‍ മതിയെന്നാണ് പറയുന്നത്.
ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍:
1)ഗ്രീന്‍ ടീ രക്തത്തിലെ ആന്റി ഓക്സിഡന്റുകളുടെ നില ഉയര്‍ത്തുന്നു. പ്രായമേറാതെ നമ്മെ സംരക്ഷിക്കുന്നത് ആന്റി ഓക്സിഡന്റുകളാണ്. ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റി ഓക്സിഡന്റ് വിറ്റാമിന്‍ സി യേക്കാള്‍ നൂറ് ഇരട്ടിയും വിറ്റാമിന്‍ ഇ യേക്കാള്‍ 24 ഇരട്ടിയും ഫലപ്രദമാണ്. ശരീരത്തില്‍ ക്യാന്‍സറിന് കാരണമാകുന്ന സെല്ലുകളെ തടയാന്‍ ഇത് സഹായിക്കും.
2) പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറക്കുകയും ചെയ്യുന്നു.
3) ചര്‍മ്മത്തില്‍ ബാധിക്കുന്ന ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്നു.
4)അല്‍ഷിമേഴ്സ്, പാര്ക്കിന്സണ് രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായകരമാണ്.
5) ഗ്രീന്‍ ടീയില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ജലദോഷവും പനിയും മാറാനും ഗ്രീന്‍ ടീ സഹായകമാണ്.
6) ആസ്തമ, അലര്‍ജി എന്നിവ തടയുകയും ഉത്കണ്ഠ അകറ്റുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.