വെള്ളക്കെട്ടിലിറങ്ങി വാത്തയെ തുരത്താന്‍ നോക്കിയതാണ് ആനക്കുട്ടിക്കു വിനയായത്. ആനക്കട്ടിയുടെ വിരട്ടലൊന്നും വാത്തയ്ക്ക് മുന്നില്‍ വിയിച്ചില്ല. തുമ്പിക്കൈ ഉപയോഗിച്ച് വെള്ളം തെറിപ്പിച്ചും വാത്തക്കരികിലേക്കെത്തിയും ആനക്കുട്ടി വാത്തയെ പേടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ വാത്ത കുലുങ്ങിയില്ല.
ആനക്കുട്ടിയും വാത്തയും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. സൂരി എന്ന ആഫ്രിക്കന്‍ ആനക്കുട്ടിയെ തുരത്തിയ വാത്തയാണ് സമൂഹമാധ്യമങ്ങളിലെ താരം. യുഎസിലെ ഹോഗിള്‍ മൃഗശാലയിലാണ് രസകരമായ സംഭവം അരങ്ങേറിയത്.
വെള്ളക്കെട്ടിലിറങ്ങി വാത്തയെ തുരത്താന്‍ നോക്കിയതാണ് ആനക്കുട്ടിക്കു വിനയായത്. ആനക്കട്ടിയുടെ വിരട്ടലൊന്നും വാത്തയ്ക്ക് മുന്നില്‍ വിയിച്ചില്ല. തുമ്പിക്കൈ ഉപയോഗിച്ച് വെള്ളം തെറിപ്പിച്ചും വാത്തക്കരികിലേക്കെത്തിയും ആനക്കുട്ടി വാത്തയെ പേടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ വാത്ത കുലുങ്ങിയില്ല. മാത്രമല്ല ചിറക് വിടര്‍ത്തി ആക്രമിക്കാനൊരുങ്ങി ആനക്കുട്ടിയെ പേടിപ്പിക്കുകയും ചെയ്തു.
ഒടുവില്‍ വാത്തയെ തുരത്താനുള്ള പരിശ്രമം ഉപേക്ഷിച്ച് തോല്‍വി സമ്മതിച്ച് ആനക്കുട്ടി പിന്തിരിഞ്ഞു പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഏതായാലും കരയിലെ ഏറ്റവും വലിയ ജീവിയായ ആഫ്രിക്കന്‍ ആനയെ തുരത്തിയ കുഞ്ഞന്‍ വാത്തയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. യൂട്യൂബില്‍ പോസ്റ്റു ചെയ്ത വീഡിയോ നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.