Currency

മറ്റൊരു പാമ്പിനെ വിഴുങ്ങി നട്ടംതിരിഞ്ഞ മൂര്‍ഖന്‍ പാമ്പിന് രക്ഷകനായി കര്‍ഷകന്‍; വീഡിയോ വൈറലാകുന്നു

സ്വന്തം ലേഖകന്‍Sunday, September 10, 2017 3:20 pm
Play

പാമ്പ് അനങ്ങാതെ കിടക്കുന്നത് കണ്ട് സംശയം തോന്നിയ റാഷിദിനൊപ്പം സുഹൃത്തുക്കളും എന്താണ് സംഭവമെന്നറിയാന്‍ എത്തി. തുടര്‍ന്ന് പാമ്പ് ഇര വിഴുങ്ങി വയ്യാതെ കിടക്കുകയാണെന്ന് മനസിലായ റാഷിദ് മൂര്‍ഖന്റെ അകത്തുള്ള വസ്തുവിനെ പുറത്തെത്തിക്കാന്‍ സഹായിക്കുകയായിരുന്നു.

മറ്റൊരു പാമ്പിനെ വിഴുങ്ങി നട്ടംതിരിഞ്ഞ മൂര്‍ഖന്‍ പാമ്പിന് രക്ഷകനായത് കര്‍ഷകന്‍. മറ്റൊരു പാമ്പിനെ വിഴുങ്ങിയ മൂര്‍ഖനെ കൊണ്ട് അത് പുറത്ത് കളയാന്‍ സഹായിക്കുന്ന മൂര്‍ഖന്റെ ദൃശ്യങ്ങള്‍ കൗതുകമാകുകയാണ്. മഹാരാഷ്ട്രയിലാണ് സംഭവം അരങ്ങേറിയത്. റാഷിദ് ഖാന്‍ എന്ന കര്‍ഷകനാണ് മൂര്‍ഖന് രക്ഷകനായി മാറിയത്.

കൃഷിയിടത്തില്‍ എത്തിയപ്പോള്‍ ആണ് മണ്ണില്‍ അനങ്ങാതെ കിടക്കുന്ന പാമ്പിനെ റാഷിദ് ഖാന്‍ കാണുന്നത്. പാമ്പ് അനങ്ങാതെ കിടക്കുന്നത് കണ്ട് സംശയം തോന്നിയ റാഷിദിനൊപ്പം സുഹൃത്തുക്കളും എന്താണ് സംഭവമെന്നറിയാന്‍ എത്തി. തുടര്‍ന്ന് പാമ്പ് ഇര വിഴുങ്ങി വയ്യാതെ കിടക്കുകയാണെന്ന് മനസിലായ റാഷിദ് മൂര്‍ഖന്റെ അകത്തുള്ള വസ്തുവിനെ പുറത്തെത്തിക്കാന്‍ സഹായിക്കുകയായിരുന്നു. മൂര്‍ഖന്റെ ഒരു വശത്ത് വടി ഉപയോഗിച്ച് മെല്ലെ അമര്‍ത്തിയാണ് വിഴുങ്ങിയ പാമ്പിനെ പുറത്തെത്തിച്ചത്.

വീര്യം കൂടിയ വിഷമുള്ള ഇനമായ വെള്ളിക്കെട്ടന്‍ പാമ്പിനെയാണ് മൂര്‍ഖന്‍ വിഴുങ്ങിയത്. ഇരയെ പുറത്തെത്തിച്ചിട്ടും അനങ്ങാന്‍ വയ്യാതെ കിടന്ന മൂര്‍ഖനെ റാഷിദും സംഘവും കൃഷിയിടത്തിന്റെ ഒരു വശത്ത് ഉപേക്ഷിച്ച് മടങ്ങുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x