സ്തനകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമായ സ്തനാർബുദം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകാം. ലോകത്താകമാനമുള്ള അർബുദ രോഗങ്ങളിൽ ശ്വാസകോശാർബുദങ്ങൾക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അർബുദമാണ് സ്തനാർബുദം.
സ്തനകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമായ സ്തനാർബുദം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകാം. ലോകത്താകമാനമുള്ള അർബുദ രോഗങ്ങളിൽ ശ്വാസകോശാർബുദങ്ങൾക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അർബുദമാണ് സ്തനാർബുദം. ഇന്ത്യയില്‍ ലക്ഷത്തില്‍ 100 പേര്‍ക്ക് അര്‍ബുദം ബാധിച്ചതായാണ് കണക്കുകൾ. ഇതില്‍ 30 പേര്‍ സ്തനാര്‍ബുദ രോഗികളാണ്. ഇതിൽ പ്രധാന കാര്യം മറ്റുളള രാജ്യങ്ങളില്‍ അര്‍ബുദരോഗം കൂടുതല്‍ ബാധിക്കുന്നത് 65 വയസ്സിനടുപ്പിച്ചുളളവരെയാണെങ്കില്‍ ഇന്ത്യയില്‍ ഇത് 35-64 വയസ്സിനിടയിലുളളവരെയാണ്. അതായത് നല്ലപ്രായം അര്‍ബുദം കൊണ്ടുപോകുന്നു.
കാരണങ്ങള്‍
സ്തനത്തിലെ ചർമ്മത്തിലുള്ള നിറവ്യതാസം, സ്തനത്തിലെ ആകൃതിയിലോ, വലിപ്പത്തിലോ ഉള്ള വ്യതിയാനങ്ങൾ, മുലഞെട്ടുകൾ തമ്മിലുള്ള മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കുക. ഇരുപതു വയസ്സുകഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും ഇങ്ങനെ പരിശോധന നടത്തേണ്ടതാണ്.
കൈയിലെ പെരുവിരലൊഴികെ നാലുവിരലുകൾ കൊണ്ടു പരിശോധനയാണ് ഇത്. ആർത്തവത്തിനുശേഷം ഒരാഴ്ച കഴിഞ്ഞുവേണം പരിശോധന നടത്തേണ്ടത്. ആർത്തവവിരാമം വന്നവരും ഗർഭപാത്രം നീക്കം ചെയ്തവരും മാസത്തിലൊരിക്കൽ ഒരു പ്രത്യേകദിവസം പരിശോധന നടത്തേണ്ടതാണ്. 20 നും 40 നും ഇടയിൽ പ്രായമുള്ളവർ രണ്ടുവർഷത്തിലൊരിക്കൽ ഡോക്ടറെകൊണ്ടു സ്തനം പരിശോധിപ്പിക്കുക
സ്തനാർബുദലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിനുമുമ്പ് സ്തനത്തിലെ വളരെ ചെറിയ മുഴകൾ പോലും കൃത്യമായി മനസ്സിലാക്കുവാൻ സഹായിക്കുന്ന ഏറ്റവും മികച്ച പരിശോധനാരീതിയാണ് ഇമാമോഗ്രഫി. 40 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകളും ഒന്നുമുതൽ രണ്ടു വർഷക്കാലയളവിൽ മാമോഗ്രാഫി നടത്തുന്നത് നല്ലതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.