ബ്രക്സിറ്റ് നടപ്പിലാകുമ്പോള്‍ യൂറോപ്പ്യന്‍ യുണിയനെന്ന ഏകീകൃത വിപണിയില്‍ നിന്ന് പുറത്തു വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ബ്രക്സിറ്റ് കരാറുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തതിന് ശേഷമേ പാസാക്കൂവെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.
ലണ്ടന്‍: ബ്രക്സിറ്റ് നടപ്പിലാകുമ്പോള്‍ യൂറോപ്പ്യന്‍ യുണിയനെന്ന ഏകീകൃത വിപണിയില്‍ നിന്ന് പുറത്തു വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ബ്രക്സിറ്റ് കരാറുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തതിന് ശേഷമേ പാസാക്കൂവെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. ബ്രക്സിറ്റിന് ശേഷം യൂറോപ്പ് മാത്രമായിരിക്കില്ല ബ്രിട്ടിന്റെ വിപണി. വ്യാപാരകരാറുകളും ഉടമ്പടികളും അതിന് അനുസരിച്ചാണ് രൂപീകരിക്കുക. യൂറോപ്പ്യന്‍ യൂണിയനുമായി പരമാവധി സഹകരിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രക്സിറ്റ് നടപ്പാക്കുന്നതിനുള്ള പദ്ധതികളില്‍ സര്‍ക്കാറിന് സുതാര്യതയില്ല എന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി തെരേസ മേ രംഗത്ത് വന്നത്.
ബ്രക്സിറ്റിന് അനൂകലമായി ജനഹിതപരിശോധനഫലം വന്നെങ്കിലും, പാര്‍ലമെന്റിന്റെ അനുമതി കൂടാതെ, വിടുതല്‍ നടപടികള്‍ സാധ്യമാകുമോയെന്ന ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാടാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന സൂചനയും തെരേസ മേ നല്കി. മാര്‍ച്ച് അവസാനത്തോടെ യൂറോപ്പ്യന്‍ യൂണിയനുമായി ചര്‍ച്ചകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. യൂറോപ്പിലെ നിര്‍ണായ ശക്തിയായ ബ്രിട്ടന് തുടരുമെന്ന പ്രത്യാശയും ലണ്ടനിലെ ലങ്കാസ്ററര് ഹൗസ് പ്രസംഗത്തില്‍ തെരേസ മേ പ്രകടിപ്പിച്ചു. 2016 ജൂണില്‍ നടന്ന ഹിത പരിശോധനയില്‍ 52 ശതമാനം പേരാണ് ബ്രിട്ടന് യൂറോപ്പ്യന്‍ യൂണിയന് വിടണമെന്ന് അഭിപ്രായപ്പെട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.