യാത്രകളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ എന്തിന് സ്വീകരിക്കണമെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഒരു നഗരത്തില്‍ നടന്ന അപകടത്തിന്റെ വീഡിയോ ആണിത്.
യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിരന്തരം പറയുന്ന ഒന്നാണ്. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇക്കാര്യം ആവര്‍ത്തിക്കുന്നതും. എന്നാല്‍ മിക്കവരും ഇത് അനുസരിക്കാറില്ല. പലരും സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ യാത്രകളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ എന്തിന് സ്വീകരിക്കണമെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഒരു നഗരത്തില്‍ നടന്ന അപകടത്തിന്റെ വീഡിയോ ആണിത്. സീറ്റ് ബെല്‍റ്റ് ധരിച്ചവര്‍ പരുക്കേല്‍ക്കാതെ സുരക്ഷിതരായി ഇരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ അപകടമുണ്ടാകുമ്പോള്‍ വാഹനത്തില്‍ നിന്ന് തെറിച്ച് വീഴുന്നത് വീഡിയോയില്‍ കാണാം.
മുന്‍ സീറ്റിലിരിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ മൊബൈലില്‍ ശ്രദ്ധിച്ചാണ് ഇരിക്കുന്നത്. ഇവരില്‍ ഒരാള്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കുന്നത്. ബെല്‍റ്റ് ധരിക്കാതെ ഇരിക്കുന്നയാള്‍ അപകടമുണ്ടാകുമ്പോള്‍ സീറ്റില്‍ നിന്ന് തെറിച്ച് പോകുന്നതും വീഡിയോയിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.