Currency

പ്ലാസ്റ്റിക് കുപ്പിവെള്ളം ഉപയോഗം നിങ്ങളെ ഗുരുതര രോഗിയാക്കും

സ്വന്തം ലേഖകന്‍Sunday, December 4, 2016 10:00 am

പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നു പഠന റിപ്പോര്‍ട്ട്. കഴുകാതെ വെച്ച പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളത്തില്‍ ടോയ്‌ലറ്റുകളില്‍ കാണുന്നതിലധികം ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്നാണ് പുതിയ പഠന ഫലങ്ങള്‍. ഓക്‌സ്‌ഫെഡ് സര്‍വ്വകലാശാലയിലെ ട്രില്‍മില്‍ റിവ്യൂസ് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. വെള്ളം സൂക്ഷിക്കുന്നതിനായി സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് പഠനം പറയുന്നത്.

യാത്രകളിലും ഓഫീസുകളിലും ഉപയോഗിക്കുന്നതിനായി ആളുകള്‍ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കരുതാറുണ്ട്. ഉപയോഗിച്ച കുപ്പികള്‍ തന്നെ പലതവണ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. വീണ്ടും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പോലും സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്ലാസ്റ്റിക് കുപ്പികള്‍ കഴുകാതെ ഒരാഴ്ച സ്ഥിരമായി ശുദ്ധജലമെടുത്ത് ഉപയോഗിച്ചു. ഒരാഴ്ചയ്ക്കുശേഷം ഗവേഷകര്‍ ഈ വെള്ളം പരിശോധിച്ചു. ടോയ്‌ലെറ്റുകളില്‍ കാണുന്നതിലധികം ബാക്ടീരിയകളുടെ സാന്നിധ്യം ഇവയില്‍ സ്ഥിരീകരിക്കുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x