ക്യാന്‍സറിനെ പ്രതിരോധിക്കുന്നു: ക്യാന്‍സറിനെ പ്രതോരോധിക്കുന്ന ഭക്ഷ്യ വസ്തുവാണ് വെള്ളക്കടല. ഇന്നത്തെ പച്ചക്കറികളിലും, പഴങ്ങളിലും ക്യാന്‍സറിന് കാരണമാകുന്ന പല വസ്തുക്കളും ചേര്‍ക്കുന്നുണ്ട്.
പോഷകങ്ങള്‍ മാംസാഹാരികള്‍ക്ക് കിട്ടുന്നത് മീനില്‍ നിന്നും ഇറച്ചിയില്‍ നിന്നുമൊക്കെയാണ്. എന്നാല്‍ സസ്യാഹാരികള്‍ക്ക് ഇത് ലഭിക്കുന്നത് ഇലക്കറികളില്‍ നിന്നും കടലകളില്‍ നിന്നുമൊക്കെയാണ്. എന്നാല്‍ വെള്ളക്കടലയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്. അവ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഉത്തമമാണ്.
* ക്യാന്‍സറിനെ പ്രതിരോധിക്കുന്നു: ക്യാന്‍സറിനെ പ്രതോരോധിക്കുന്ന ഭക്ഷ്യ വസ്തുവാണ് വെള്ളക്കടല. ഇന്നത്തെ പച്ചക്കറികളിലും, പഴങ്ങളിലും ക്യാന്‍സറിന് കാരണമാകുന്ന പല വസ്തുക്കളും ചേര്‍ക്കുന്നുണ്ട്. ഈ വിഷവസ്തുക്കളെ ശരീരത്ത് ബാധിക്കാതെ പ്രതിരോധിക്കുന്നു.
* അസ്ഥികള്‍ക്ക് ബലം നല്‍കുന്നു: ഫോസ്ഫേറ്റ്, അയണ്‍, മഗ്നീഷ്യം, മാങ്കനീസ്, സിങ്ക് എന്നിവ വെള്ളക്കടലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യവും, വിറ്റാമിന്‍ കെ’ യും അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കാന്‍ വെള്ളക്കടലയില്‍ അടങ്ങിയിട്ടുണ്ട്.
* ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കുന്നു: ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയ ഒന്നാണ് വെള്ളക്കടല. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വിറ്റാമിന്‍ സി’ എന്നിവ കൊളസ്ട്രോളിനെ ക്രമീകരിക്കുന്നു.
* തലച്ചോറിന്റെ വികസനം: വെള്ളക്കടല നിങ്ങളുടെ തലച്ചോറിന്റെ വികസനത്തിന് സഹായിക്കുന്ന ഒന്നാണ്.
* ആരോഗ്യകരമായ മുടിയ്ക്ക്: സിങ്ക്, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് കടല. മുടി കൊഴിച്ചിലിനെയും, മുടിവളരുന്നതിനും കടല സഹായിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.