പാര്‍ക്കിംഗ് കെട്ടിടത്തിലെ ഏഴാം നിലയില്‍ ബിഎംഡബ്ല്യു കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡ്രൈവറായ സ്ത്രീ ബ്രെയ്ക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഭിത്തി തകര്‍ത്ത് കാര്‍ താഴേക്ക് പതിക്കുകയായിരുന്നു.
ഭാഗ്യം തുണയ്ക്കുകയെന്ന് പറഞ്ഞാല്‍ ഇതാണ്. കാരണം ഏഴാം നിലയില്‍ നിന്ന് ഒരു കാര്‍ വീഴുകയാണെങ്കില്‍ അതിലുള്ളവര്‍ രക്ഷപെടുകയെന്നത് അസാധ്യമാണ്. എന്നാല്‍ ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഏഴാം നിലയില്‍ നിന്ന് വീണ കാറിലെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നു പറയുമ്പോള്‍ നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ അത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ട്.
അമേരിക്കയിലെ ഓസ്റ്റിനില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ക്കിംഗ് കെട്ടിടത്തിലെ ഏഴാം നിലയില്‍ ബിഎംഡബ്ല്യു കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡ്രൈവറായ സ്ത്രീ ബ്രെയ്ക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഭിത്തി തകര്‍ത്ത് കാര്‍ താഴേക്ക് പതിക്കുകയായിരുന്നു.
പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനായി ആളുകള്‍ കൂടി ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും ഡ്രൈവര്‍ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.