Currency

ഏഴാം നിലയില്‍ കാറിലിരുന്ന് ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടി; പിന്നെ യുവതിയ്ക്ക് സംഭവിച്ചത്

സ്വന്തം ലേഖകന്‍Wednesday, August 16, 2017 2:32 pm
Play

ഏഴാം നിലയില്‍ കാര്‍ പാര്‍ക്ക് ചെയ്യാനെത്തിയ യുവതി ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. താഴത്തെ നിലയില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു വാഹനത്തിന്റെ മുകളിലാണ് കാര്‍ വന്ന് വീണത്. അപകടത്തില്‍ യുവതി മരണത്തില്‍ നിന്നു അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഏഴാം നിലയിലെ കാര്‍ പാര്‍ക്കിംങ് സോണില്‍ കാറില്‍ ഇരുന്ന് ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടിയ യുവതിക്കുണ്ടായ അപകടത്തിന്റെ വീഡിയോ ഞെട്ടലോടെയാണ് ഏവരും കണ്ടത്. സാഹസിക സിനിമ രംഗങ്ങളെ തോല്‍പ്പിക്കുന്നതാണ് വീഡിയോ. അമേരിക്കയിലെ ടെക്‌സസിന്റെ തലസ്ഥാനമായ ഓസ്റ്റിനിലാണു സംഭവം. കെട്ടിടത്തിലുള്ള സിസിടിവി ക്യാമറയിലാണു അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഏഴാം നിലയില്‍ കാര്‍ പാര്‍ക്ക് ചെയ്യാനെത്തിയ യുവതി ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. താഴത്തെ നിലയില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു വാഹനത്തിന്റെ മുകളിലാണ് കാര്‍ വന്ന് വീണത്. അപകടത്തില്‍ യുവതി മരണത്തില്‍ നിന്നു അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കാര്‍ താഴേക്ക് പതിക്കുന്നതു കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഏഴാം നിലയിലെ പാര്‍ക്കിങ്ങില്‍ നിന്നു താഴേക്കു പതിച്ച ബിഎംബ്ല്യു കാറില്‍ നിന്ന് യുവതി രക്ഷപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുകയാണ്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x