30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖിലേക്കുള്ള വിമാന സര്‍വ്വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ. ഷിയാ തീര്‍ത്ഥാടകരുമായി ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം വ്യാഴാഴ്ച ഇറാഖിലെ നജാഫ് വിമാനത്താവളത്തിലിറങ്ങി.
പൈലറ്റുമാരുടെ ക്ഷാമം ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോയുടെ സര്‍വീസുകളെ സാരമായി ബാധിക്കുന്നു. ചൊവ്വാഴ്ച 30 വിമാന സര്‍വീസുകളാണ് കമ്പനി റദ്ദാക്കിയത്. അവസാന നിമിഷം സര്‍വീസ് റദ്ദാക്കിയതു മൂലം ഈ വിമാനങ്ങളില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയുണ്ടായി.
പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ബില്ല് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലോ പുറത്തോ പ്രവാസി ഇന്ത്യക്കാര്‍ വിവാഹത്തിന് ശേഷം 30 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യക്ക് പുറത്തുള്ള എംബസികളില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കും.
ട്രാക്കിലെ അറ്റകുറ്റപണിയുടെ ഭാഗമായി എറണാകുളം- ബംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ (12677/12678) ഫെബ്രുവരി പത്തിലെ (ഞായറാഴ്ച) സര്‍വിസ് റദ്ദാക്കി. ഫെബ്രുവരി പത്തിന് ബംഗളൂരുവില്‍ നിന്നും എറണാകുളത്തുനിന്നുമുള്ള സര്‍വിസുകള്‍ ഉണ്ടാകില്ല.
നിശ്ചിത കാലത്തേക്ക് മാത്രമായുള്ള ഓഫര്‍ ഫെബ്രുവരി ഒമ്പത് മുതലാണ് ആരംഭിക്കുക. ഇത് സംബന്ധിച്ച അറിയിപ്പ് സ്പൈസ് ജെറ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 25 വരെയാണ് ഓഫര്‍. അതേസമയം, ഡിസ്കൗണ്ട് ഒരുഭാഗത്തേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. പുറപ്പെടുന്നതിന് 14 ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്തവര്‍ക്കാകും ഡിസ്കൗണ്ട് ലഭിക്കുക.
ആറ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യന്‍ പ്രവാസികളുടെ മൃതദേഹം കൊണ്ടുവരാനുള്ള നിരക്ക് ഏകീകരിച്ചതിനുപിന്നാലെ, ഇന്ത്യന്‍ പ്രവാസികളുടെ വലിയ സാന്നിധ്യമുള്ള മറ്റു രാജ്യങ്ങള്‍ക്കായും സമാന നിരക്കുകള്‍ പ്രഖ്യാപിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
നഗരങ്ങളെ ബന്ധിപ്പിക്കുന്ന ‘ട്രെയിന്‍ 18’ന് വന്ദേ ഭാരത് എക്സ്പ്രസ് എന്ന പേരുനല്‍കുമെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍. ഡല്‍ഹി- വാരാണസി റൂട്ടില്‍ തുടങ്ങുന്ന ട്രെയിന്‍ ഉടന്‍തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. മണിക്കൂറില്‍ 160 കിലോമീറ്ററാണ് വേഗം.
മൈസൂരു വിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്ക് ഉള്‍പ്പെടെ അഞ്ചു നഗരങ്ങളിലേക്ക് വിമാന സര്‍വിസ് ആരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്കി. ഉഡാന്‍ മൂന്ന് പദ്ധതിക്കു കീഴിലാണ് അഞ്ചു നഗരങ്ങളിലേക്ക് സര്‍വിസ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയത്.
ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശത്തുനിന്നും ഓരോ 250 ഹാജിക്കും ഒരു ട്രെയിനര്‍ എന്ന നിലയില്‍ സ്ത്രീകളുള്‍പ്പെടെ ക്യാമ്പില്‍ പങ്കെടുക്കും. പരിശീലനം നേടിയവരാണ് ജില്ലകളിലുള്ള ഹാജിമാര്‍ക്കായി മൂന്ന് ഘട്ടങ്ങളിലായി നിര്‍ദേശങ്ങള്‍ നല്‍കുക.
ചിപ്പുകള്‍ ഘടിപ്പിച്ച ഇ-പാസ്പോര്ട്ടുകള് കേന്ദ്രീകൃത സംവിധാനത്തിലൂടെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യവെയാണ് പാസ്പോര്‍ട്ടുകളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.