ഇതിന്റെ ഭാഗമായി അരാംകോ ഇന്ത്യയില്‍ രണ്ടാം ശാഖ തുറക്കാനുള്ള തയാറെടുപ്പിലാണ്. അടുത്ത ആഴ്ച അരാംകോ മേധാവി ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തും. ഇതോടെ ഏഷ്യന്‍ മാര്‍ക്കറ്റില്‍ സൗദി അരാംകോയുടെ സാന്നിധ്യം ഇരട്ടിയാകുമെന്നാണ് കണക്ക് കൂട്ടല്‍.
ഈ മാസം 9,10 തീയതികളില്‍ രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
മുംബൈയിലേക്കായിരുന്ന അവസാന ഹജ്ജ് വിമാനം. 290 തീര്‍ഥാടകരുമായി മദീനയില്‍ നിന്നായിരുന്നു അവസാന വിമാനം. ഒരു ലക്ഷത്തി എഴുപതിനായിരം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിച്ചത്.
500 രൂപയും ജി.എസ്.ടിയുമാണ് എസ്.ബി.ഐ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ഈടാക്കിയിരുന്നത്. ഒരു വര്‍ഷത്തിന് മുമ്പ് ഓപ്പണ്‍ ചെയ്ത അക്കൗണ്ടുകള്‍ ഇനി സൗജന്യമായി ക്ലോസ് ചെയ്യാം. ഒരു വര്‍ഷത്തില്‍ താഴെ മാത്രമായ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യണമെങ്കില്‍ പഴയത് പോലെ സര്‍വ്വീസ് ചാര്‍ജ് നല്‍കണം.
ഡല്‍ഹിയില്‍ പുതുക്കിയ ഇന്ധനവില കിലോലിറ്ററിന് 53,045 രൂപയാണ്. നേരത്തെ, 50.020 രൂപയായിരുന്നെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു. സെപ്റ്റംബറില്‍ നാലു ശതമാനം (1,910 രൂപ) വില വര്‍ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനയെ മറികടക്കാന്‍ വിമാന കമ്പനികള്‍ യാത്രാനിരക്കുകള്‍ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ട്രാഫിക് അനുമതി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം ടേക്ക് ഓഫ് ചെയ്തില്ലെങ്കില്‍ പിന്നീട് ക്യൂവിലുള്ള എല്ലാം വിമാനങ്ങളും ടേക്ക് ഓഫ് ചെയ്ത ശേഷം മാത്രമേ സമയംക്രമം തെറ്റിച്ച വിമാനത്തിന് പറക്കാന്‍ സാധിക്കൂ.
ഇതിന് മുന്നോടിയായി, ട്രാക്കുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കേരള എക്സ്പ്രസ്, മംഗള എക്സ്പ്രസ്, രാജധാനി എന്നിവയടക്കം 500 വണ്ടികള്‍ പട്ടികയില്‍ ഇടംതേടുമെന്നു റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ഇതോടൊപ്പം 50 ട്രെയിനുകളെ സൂപ്പര്‍ ഫാസ്റ്റ് പട്ടികയിലേക്ക് ഉയര്‍ത്തും.
ചെന്നൈയിലേക്കാണ് സര്‍വീസ്. ഹൈദരാബാദ് ആസ്ഥാനമായ ‘ട്രൂജെറ്റ്’ എന്ന വിമാനക്കമ്പനിയാണ് സര്‍വീസ് നടത്തുന്നത്. 78 പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന വിമാനത്തിന്റെ ടിക്കറ്റുകള്‍ വിമാനക്കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് ബുക്കുചെയ്യാം.
പരിഷ്കരിച്ചതും വേഗത കൂടിയതുമായ രാജധാനി എക്സ്പ്രസ് ഓടിക്കാനാണ് റെയില്‍വേ തീരുമാനിച്ചത്. ദീപാവലിയോടെ പുതുമകള്‍ നിറഞ്ഞ മൂന്നാമത്തെ രാജധാനി ബാന്ദ്രക്കും നിസാമുദ്ദീനുമിടയില്‍ ഓടിത്തുടങ്ങും. 13 മണിക്കൂറാണ് പുതിയ രാജധാനി എക്സ്പ്രസിന്റെ യാത്രാസമയം.
ഭാര്യമാരെ പീഡിപ്പിക്കുകയോ ഉപേക്ഷിച്ചുപോവുകയോ ചെയ്യുന്ന ഭര്ത്താക്കന്മാരെ വിദേശത്തുനിന്ന് പിടികൂടി നിയമനടപടികള്‍ക്ക് വിധേയരാക്കാന്‍ നിലവില്‍ നിരവധി പരിമിതികളുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് ഒരുങ്ങുന്നത്.