‘ഔദ്യോഗിക ഉറക്ക സമയം’ എട്ട് മണിക്കൂറായാണ് കുറച്ചത്. രാത്രി യാത്രികര്‍ക്ക് രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെയാവും റിസര്‍വ് ചെയ്ത ബര്‍ത്തില്‍ ഇനി കിടന്നുറങ്ങാനാവുക. ബാക്കി സമയം മറ്റ് യാത്രക്കാര്‍ക്കുകൂടി ഇരിക്കാന്‍ സൗകര്യം നല്‍കണമെന്ന് റെയില്‍വെ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
യുഐഡിഎഐ വികസിപ്പിച്ച മൊബൈല്‍ ആപ്പിലൂടെ ലഭിക്കുന്ന ആധാര്‍ കാര്‍ഡാണ് എം-ആധാര്‍. ഈ ആപ്പിലൂടെ വ്യക്തികള്‍ക്ക് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനുള്ള സൗകര്യമുണ്ട്.
ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നു പിഎഫ്ആര്‍ഡിഎ ചെയർമാൻ ഹെർമന്ത് കോൺട്രാക്ടർ അറിയിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിക്കു കീഴില്‍ ഈ മാസം 15 മുതലാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ട്രൂജെറ്റിന്റെ 78 സീറ്റുള്ള വിമാനം മൈസൂരു ചെന്നൈ പാതയില്‍ സര്‍വീസ് നടത്തുമെന്ന് മൈസൂരു വിമാനത്താവളം ഡയറക്ടര്‍ മനോജ് കുമാര്‍ സിംഗ് അറിയിച്ചു.
കരിപ്പൂര്‍, കോയമ്പത്തൂര്‍, ഇന്‍ഡോര്‍, വഡോദര വിമാനത്താവളങ്ങളിലാണ് ഹാന്‍ഡ്ബാഗ് സ്റ്റാമ്പിങ് നിര്‍ത്തലാക്കിയത്. ഈ വിമാനത്താവളങ്ങഴില് നിന്ന് യാത്രചെയ്യുന്നവരുടെ ഹാന്‍ഡ്ബാഗില്‍ ഇനി ‘സെക്യൂരിറ്റി ചെക്ക്ഡ്’ എന്ന സ്റ്റിക്കര്‍ പതിക്കില്ല. ഇതു സംബന്ധിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അടിയന്തര പ്രാബല്യത്തോടെ ഉത്തരവ് നല്കി.
ആധാര്‍, പാസ്പോര്‍ട്ട്, ലൈസന്‍സ്, പാന്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ചു ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം പരിഗണനയിലാണ്. വിദേശയാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണം.
അടുത്ത അധ്യയനവര്‍ഷം മുതല്‍ പത്തുലക്ഷത്തില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം സൗജന്യമായിരിക്കും. സംസ്ഥാനത്ത് 18 ലക്ഷം വിദ്യാര്‍ഥിനികള്‍ക്ക് പദ്ധതിയുടെ അനുകൂല്യം ലഭിക്കും.
12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്ന മരുന്നുകള്‍ക്ക് ഏഴ് ശതമാനം ജിഎസ്ടി വിലകുറച്ചിട്ടുണ്ട്. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്നത് കേരളത്തിലെ ജനങ്ങള്‍ക്കാവും. അതേസമയം സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമത്തിന് സാധ്യത ഉണ്ടാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ നല്‍കാനുള്ള സമയപരിധി നീട്ടുമെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഡിസംബര്‍ 31 വരെയാണ് സമയപരിധി നീട്ടുന്നത്. ക്ഷേമ പദ്ധതികളെ ആധാറുമായി ബന്ധിപ്പിക്കുന്നതു ചോദ്യംചെയ്തും സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനം ആരോപിച്ചുമുള്ള ഹര്‍ജികള്‍ നവംബര്‍ ആദ്യവാരം സുപ്രീം കോടതി പരിഗണിക്കും.
പത്തോളം വിമാനങ്ങളും നിരവധി ട്രെയിനുകളുടെയും സര്‍വീസ് ഇന്നത്തേക്ക് റദ്ദാക്കി. പുനരധിവാസത്തിന്റെ ആവശ്യത്തിന് മാത്രമായാണ് ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. മുബൈയിലെ കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്: