ഫെബ്രുവരി 28 ന് ശേഷം ഒരു സര്‍വീസ് പോലും നടത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല പകുതിയോളം ജീവനക്കാര്‍ക്ക് ജനുവരി മുതലുള്ള ശമ്പളം നല്‍കിയിട്ടില്ല. പ്രതിമാസം നാല് കോടി രൂപയോളമാണ് ശമ്പള ഇനത്തില്‍ നല്കാന് കമ്പനിക്ക് വേണ്ടത്.
ബയോമെട്രിക് ഉപകരണങ്ങളിലും ‘പൂട്ട്’ അഥവ എന്‍ക്രിപ്ഷന്‍ കീ വരും. പുതിയ മാറ്റങ്ങള്‍ക്കായി ഉപകരണങ്ങളില്‍ ആവശ്യമായ സംവിധാനങ്ങളൊരുക്കാന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍വരും.
ഓരോ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ പട്ടിക അതാത് സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും യുജിസി ഔദ്യോഗിക വക്താവ് അറിയിച്ചു. അടുത്ത അധ്യയനവര്‍ഷം വിദ്യാര്‍ഥി പ്രവേശനം നടത്തരുതെന്ന് കാണിച്ച് ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
വിദേശ വിമാനക്കമ്പനികളേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ വിമാന ടിക്കറ്റില്‍ ഓരോ ക്ലാസിലും പരമാവധി ഉയര്‍ന്ന നിരക്ക് നിശ്ചയിക്കുന്നതിനെപ്പറ്റി പരിശോധിക്കണം.
ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ തയാറല്ല എന്നതിനാല്‍ അനൗദ്യോഗിക വിവരമാണ് ഇന്ത്യയുടെ പക്കലുള്ളത്.
രാജ്യത്തെ 1840 സര്‍ക്കാര്‍ വിഭാഗങ്ങളെക്കുറിച്ചുള്ള ആര്‍ടിഐ അപേക്ഷകള്‍ സ്വീകരിക്കാന്‍ പോര്‍ട്ടലില്‍ സംവിധാനമായിട്ടുണ്ട്. ആര്‍ടിഐയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസും ഓണ്‍ലൈനായി അടയ്ക്കാം.
പ്രമുഖ എക്സ്ചേഞ്ചുകളില്‍ ഒരു ദിര്‍ഹത്തിന് 17രൂപ 80 പൈസ എന്നതാണ് നിരക്ക്. 1000 രൂപ നാട്ടിലെത്താന്‍ 56 ദിര്‍ഹം 16 ഫില്‍സ് നല്‍കണം. രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ വര്‍ധനവ് ദിര്‍ഹത്തിന് ഒരു രൂപ വരെ നഷ്ടമാക്കിയിട്ടുണ്ട്. യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ 5 ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനുള്ള തയാര്െടുപ്പിലാണെന്നതിനാല് പ്രവാസലോകത്തെ ജീവിത ചെലവുകള്‍ അധികരിക്കും.
വോട്ടെടുപ്പ് സമയം നാട്ടില്‍ ഇല്ലെങ്കിലും രാജ്യത്തിനകത്തുതന്നെ താമസിക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പോളിങ് ബൂത്തില്‍ എത്തി വോട്ടുചെയ്യാനുള്ള സംവിധാനമാണിത്. സംസ്ഥാനം, ജില്ല, മണ്ഡലം തുടങ്ങിയ വിവരങ്ങള്‍ നല്കി തിരിച്ചറിയല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വോട്ടു ചെയ്യാം.
അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ വംശീയ ആക്രമണങ്ങളെക്കുറിച്ച് ലോക്സഭയില്‍ പ്രസ്താവന നടത്തവെയാണ് സുഷമ സ്വരാജ് ഇപ്രകാരം പറഞ്ഞത്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ആക്രമണത്തിനിരയാകുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിച്ചിരിക്കില്ലെന്നും രാജ്യത്തിന്റെ ആശങ്ക അമേരിക്കന്‍ ഭരണകൂടത്തെ വിശദമായി ധരിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പദ്ധതിയുടെ നടത്തിപ്പിനായി നിലവിലുള്ള ട്രാക്കുകള്‍ ബലപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ ഡല്‍ഹി-കൊല്‍കത്ത, ഡല്‍ഹി-മുംബൈ റൂട്ടുകളാണ് ട്രാക് ബലപ്പെടുത്തി വേഗം വര്‍ധിപ്പിക്കുക. നവീകരിച്ച ട്രെയിനുകളുടെ വേഗം 200 കി.മീറ്റര്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പുറമെയാണിത്.