ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധിപ്പിച്ച ക്ഷാമബത്ത ഇത് നല്‍കുക. 48.85 ലക്ഷം ജീവനക്കാര്‍ക്കും 55.51 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കും. നിലവില്‍ രണ്ടു ശതമാനമാണ് ക്ഷാമബത്ത.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രീമിയം ഉയര്‍ത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്. പ്രീമിയം 15 മുതല്‍ 20 ശതമാനം വരെ നിരക്കില്‍ വര്‍ധനവ് വരുത്താനാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയത്.
നോട്ട് ക്ഷാമം മൂലം പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പല ഘട്ടങ്ങളിലായി ലഘൂകരിച്ചിരുന്നു. കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ക്കും നിലവില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പണം പിന്‍വലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാനാകും.
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനമാണ് ഹംഗറിക്ക് മുകളില്‍ വെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. എ.ഐ.171 വിമാനത്തിനാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം വേര്‍പെട്ടത്.
സ്വകാര്യപൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും പ്രസവാവധി ആറുമാസമാക്കിക്കൊണ്ടുള്ള നിയമഭേദഗഗതിയാണ് ലോക്സഭ പാസാക്കിയത്. നേരത്തെ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു. നിലവില്‍ പ്രസവാവധി മൂന്നുമാസമായിരുന്നു.
പുതിയതായി ഇറക്കുന്ന പത്ത രൂപാ നോട്ടുകളില്‍ നിലവിലുള്ള നോട്ടില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നും ആര്‍ബിഐ അറിയിച്ചു. പ്രിന്റിങ് വര്‍ഷം, റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് എന്നിവയാണ് പുതിയ നോട്ടിന്റെ പ്രധാനമാറ്റങ്ങളെന്നും ആര്‍ബിഐ വിശദീകരിച്ചു.
രാജ്യത്ത് 9,000 അനാഥാലയങ്ങളിലായി ലക്ഷം വിദ്യാര്‍ഥികളാണുള്ളത്. അതേസമയം സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ കാണാതാവുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവരെ പിന്തുടരാനും കണ്ടെത്താനും ആധാര്‍ എളുപ്പമാകുമെന്നും മേനക ഗാന്ധി പറഞ്ഞു
ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്കുന്ന സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി. പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം നല്കുന്ന പദ്ധതിയില്‍ ഇനി മുതല്‍ സൗജന്യ പാചക വാതക കണക്ഷന് അപേക്ഷിക്കണമെങ്കില്‍ മെയ് 31നകം ആധാര്‍ രജിസ്ട്രേഷന് നടത്തിയിരിക്കണം.
ജീവിത പങ്കാളികളെ കണ്ടെത്തുന്നതിനായി അംഗപരിമിതര്‍ക്ക് പേരും വയസും ഒപ്പം ഫോട്ടോയും നല്കി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. വിശദ പരിശോധനക്ക് ശേഷമാണ് ആപ്പില്‍ അംഗത്വം നല്‍കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ചാറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. കാഴ്ചയില്ലാത്തവര്‍ക്കും ഉപയോഗിക്കാവുന്ന രീയിലാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്.
ഇന്ത്യയിൽ നിന്നും ജിസിസി രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വൻ വർധനയുമായി വിമാനകമ്പനികള്‍.