സ്റ്റേഷനും ട്രെയിനുമൊക്കെ ഓരോ കമ്പനിയുടെ പേരിനൊപ്പം അറിയപ്പെടാന്‍ പോകുകയാണ്. ട്രെയിനുകളും സ്റ്റേഷനുകളും ബ്രാന്‍ഡ് ചെയ്ത് വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതി ഇന്ത്യന്‍ റെയില്‍വേ ആവിഷ്കരിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ബോഗികളില്‍ പരസ്യം പതിക്കുന്നത് വ്യാപകമാണ്. ഒരുപടി കൂടി കടന്നാണ് ഈ നീക്കം.
ഗുജറാത്തുകാരനായ ഹര്‍ഷവര്‍ദ്ധനാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. കുട്ടി പ്രതിഭയുടെ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഗുജറാത്ത് സര്‍ക്കാര്‍ വ്യവസായിക അടിസ്ഥാനത്തില്‍ ഡ്രോണ്‍ നിര്‍മ്മിക്കാനായി ഹര്‍ഷവര്‍ദ്ധനുമായി അഞ്ചു കോടി രൂപയുടെ കരാര്‍ ഒപ്പിട്ടു.
വിവരങ്ങള്‍ പുറത്തുവിടുന്നത് ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണ്. വിവരങ്ങള്‍ വെളിപ്പെടുത്തുന്നവരുടെ ജീവന് തന്നെ ചിലപ്പോള്‍ അപകടത്തിലായേക്കാമെന്നും ആര്‍ബിഐ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് ആര്‍ബിഐയുടെ പ്രതികരണം.
നോട്ട് നിരോധനത്തിന് ശേഷം മൊബൈല്‍ ബാങ്കിംഗില്‍ പതിനൊന്നര ശതമാനം വര്‍ദ്ധന ഉണ്ടായെന്നാണ് ആര്‍ബിഐയുടെ കണക്ക്. മൊബൈല്‍ വാലറ്റ്, ക്രഡിറ്റ് കാര്‍ഡ് ഉപയോഗവും നവംബറില്‍ കൂടി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ശേഷം മൊബൈല്‍ ബാങ്കിംഗ് ഇടപാടുകള്‍ 20.9 ശതമാനമായി വര്‍ദ്ധിച്ചെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക്.
ഒഡിഷ ചന്ദിപ്പുരിലെ പ്രതിരോധ താവളത്തിലായിരുന്നു പരീക്ഷണം. പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പാണ് ഗെയ്ഡഡ് പിനാക. പുതിയ പതിപ്പ് റോക്കറ്റിന്റെ ദൂരപരിധിയും കൃത്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. റോക്കറ്റിന്റെ സഞ്ചാര മാര്‍ഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.
രാജ്യത്ത് മുഴുവന്‍ വിമാനത്താവളങ്ങളിലും കര്‍ശന സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. സിഐഎസ്എഫ് പൊലീസ് വിഭാഗങ്ങള്‍ക്കാണ് സുരക്ഷയൊരുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
ആറ് മുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്നതാണ് നിയമം. എന്നാല്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ മാറ്റം വരുത്താന്‍ നീതി ആയോഗ് ഒരുങ്ങുന്നതെന്നാണ് സൂചന.
സബ്സിഡി നല്കുന്ന തുക കുറച്ചുകൊണ്ടുവന്ന് 2022 ഓടെ പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന 2012 ലെ സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഈ നീക്കം. ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനായി സൗദിയിലേക്ക് പോകുന്ന തീര്‍ഥാടകര്‍ക്ക് സബ്സിഡി നല്‍കുന്നത് പുന:പരിശോധിക്കാനായി വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാര്‍ ആറംഗ കമ്മിറ്റിയെ നിയോഗിച്ചു.
ഖര്ഖോണ് ജില്ലയിലെ എടിഎമ്മില്‍ നിന്നാണ് ഒരു വശം മാത്രം പ്രിന്റ് ചെയ്ത 500 രൂപ നോട്ട് ലഭിച്ചത്. മധ്യപ്രദേശിലെ ഖാര്‍ഖോണ്‍ ജില്ലയിലെ ഹേമന്ത് സോണിക്കാണ് ഒരു വശം മാത്രം പ്രിന്റ് ചെയ്ത് 500 രൂപാ നോട്ടുകള്‍ കിട്ടിയത്.
പാര്‍ലമെന്റ് സമിതിയ്ക്ക് മുന്നില്‍ റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നെന്ന് റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.