യു.എ.ഇ രാജകുമാരന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ചടങ്ങിലെ മുഖ്യാതിഥി. ആദ്യമായാണ് ഒരു അറബ് സൈന്യം ഇന്ത്യയില്‍ പരേഡ് നടത്തുന്നത്. യു.എ.ഇ രാജകുമാരന്റെ സന്ദര്‍ശനം നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം നവീകരിക്കുന്നതിനും കൂടുതല്‍ ദൃഢമാക്കുന്നതിനും സഹായകരമാകും.
ഇന്ത്യയില്‍ യുഎഇ നടത്തിയ വിദേശ നിക്ഷേപം 2016ല്‍ ഒമ്പതു മാസം കൊണ്ട് നൂറ് കോടി ഡോളര്‍ വര്‍ധിച്ചെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹദ് അല്‍ ബന്ന.
എംബസിക്ക് അയയ്ക്കുന്ന ട്വീറ്റില്‍ തന്നെ ടാഗ് ചെയ്യണമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന കാര്യങ്ങളാണെങ്കില്‍ ട്വീറ്റില്‍ #SOS എന്ന് ഉള്‍പ്പെടുത്തണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പൊതുവെ ഉയര്‍ന്നിരിക്കുന്ന സംശയങ്ങള്‍ ക്രോഡീകരിച്ച് ചോദ്യങ്ങളുടെ ഒരു പട്ടികയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് അയച്ചതായി കെ.വി. തോമസ് അറിയിച്ചു.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനും ആര്‍പിഎഫ് വളരെയേറെ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ സഞ്ജയ് കിഷോര്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി വ്യോമസേന റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അനുമതി കിട്ടിയാലുടന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡാണ് സ്റ്റെല്‍ത്ത് പോര്‍വിമാനങ്ങള്‍ നിര്‍മിക്കുക. തദ്ദേശീയമായി നിര്‍മിച്ച തേജസിനിനെപ്പോലെ പുതിയ യുദ്ധവിമാനങ്ങളും ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമാകുമെന്ന് പ്രതീക്ഷയ്ക്കാം.
പി.എസ്.എല്‍.വിസി 37 റോക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി ആദ്യവാരം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപണം നടത്തുമെന്ന് ഐ.എസ്.ആര്.ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടര്‍ എസ്. സോമനാഥ് അറിയിച്ചു. ജനുവരി അവസാനം വിദേശ രാജ്യങ്ങളുടെ 80 ഉപഗ്രങ്ങളടക്കം 83 എണ്ണം ഒരുമിച്ച് വിക്ഷേപിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടത്.
2016-17 ല്‍ വളര്‍ച്ച 7.1 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സി.എസ്.ഒ.) ഏറ്റവും പുതിയ അനുമാനം. ഒക്ടോബര്‍ വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തിലാണ് സി.എസ്.ഒയുടെ ഈ അനുമാനം.
ലൈസന്‍സ് പുതുക്കാനുള്ള നിരക്ക് 50ല്‍ നിന്ന് 200 രൂപയാക്കി. വാഹന റജിസ്ട്രേഷന് നിരക്കില്‍ പത്തിരട്ടിയോളം വര്‍ധനയുണ്ടായപ്പോള്‍ ഡ്രൈവിങ് സ്കൂളുകളുടെ റജിസ്ട്രേഷന് നിരക്ക് 2500ല്‍ നിന്ന് 10,000 രൂപയാക്കി വര്‍ധിപ്പിച്ചു.
പുതുക്കിയ തീയതി അനുസരിച്ച് ഐ.എസ്.സി.ഇ പരീക്ഷകള്‍ ഫെബ്രുവരി ആറിനും ഐ.സി.എസ്.സി പരീക്ഷകള്‍ ഫെബ്രുവരി 27നും തുടങ്ങും. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.