യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടു പോകുന്ന മൃതദേഹങ്ങള്‍ക്ക് ഈടാക്കിയിരുന്ന നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കിയതായി പരാതി. മൃതദേഹങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ച മുതലയാണ് നിരക്കുവര്‍ധന ഏര്‍പ്പെടുത്തിയതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിച്ചു.
ബ്രിട്ടനിലേക്കുള്ള പ്രയോരിറ്റി വിസ ഉപയോഗപ്പെടുത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്ന് കണക്കുകള്‍. ഇതിന് പിന്നാലെ 26 രാജ്യങ്ങളിലേക്ക് കൂടി ഇന്ത്യക്കാര്‍ക്ക് ഉടന്‍ പ്രയോരിറ്റി വിസ അനുവദിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
എയര്‍ ഇന്ത്യ ബാഗേജ് ഇളവു പ്രഖ്യാപിച്ചു. കൊച്ചി, കോഴിക്കോട്, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ ബാഗേജ് ഇളവു പ്രഖ്യാപിച്ചത്.
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് കിടിലന്‍ ഓഫറുകളുമായി രംഗത്ത്. 999 രൂപ മുതല്‍ സൗജന്യ നിരക്കില്‍ വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 10 ലക്ഷം സീറ്റുകള്‍ക്ക് ഈ ഇളവുകള്‍ക്ക് ബാധകമാണെന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചു.
ഇ-വിസ സൗകര്യം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഖത്തറിനെയും ഉള്‍പ്പെടുത്തി. 167 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിലവില്‍ ഈ സൗകര്യം ഇന്ത്യ നല്‍കുന്നത്. ഖത്തരി പൗരന്മാര്ക്ക് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട് അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇതിനായി പ്രളയം അവസാനിച്ച് സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതിനു ശേഷം പാസ്പോര്‍ട്ട് കേന്ദ്രത്തില്‍ ബന്ധപ്പെടാനും കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു.
വമ്പന്‍ ഓഫറുകളുമായി ഇന്‍ഡിഗോ രംഗത്ത്. വെറും 981 രൂപ നിരക്കിലാണ് ഇന്‍ഡിഗോയില്‍ ഓഫറുകള്‍ ആരംഭിക്കുന്നത്. ഓഫര്‍ നിരക്കില്‍ 10 ലക്ഷം സീറ്റുമായി ഗോ എയര്‍ എത്തിയതിന് പിന്നാലെയാണ് ഇന്‍ഡിഗോ രംഗത്തെത്തിയത്.
ഗോ എയര്‍ വന്‍ ഓഫറുമായി രംഗത്ത്. തങ്ങളുടെ തെരഞ്ഞെടുത്ത സെക്ടറുകളിലേക്ക് 1,099 രൂപക്ക്(എല്ലാ നികുതിയും ഉള്‍പ്പെടെ) യാത്ര ചെയ്യാമെന്നാണ് കമ്പനിയുടെ പുതിയ ഓഫര്‍. ഈ മാസം 4 മുതല്‍ ഇത്തരത്തില്‍ 10 ലക്ഷം ടിക്കറ്റുകളാണ് ഡിസ്കൗണ്ട് വില്പനക്ക് വെക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
ജെറ്റ് എയര്‍വെയ്സില്‍ ടിക്കറ്റുകള്‍ക്ക് 30 ശതമാനം ഡിസ്കൗണ്ട്. യുറോപ്പ് ഓണ്‍ സെയില്‍ സ്കീമിന് കീഴിലാണ് കമ്പനി ടിക്കറ്റുകള്‍ക്ക് 30 ശതമാനം കിഴിവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 2ന് ശേഷമുള്ള യാത്രാ ടിക്കറ്റുകളാണ് ഇത്തരത്തില്‍ ലഭിക്കുക. 2018 ഓഗസ്റ്റ് 17 വരെ ഡിസ്കൗണ്ട് നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
എയര്‍ ഏഷ്യയുടെ അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ഇപ്പോള്‍ 2510 രൂപ മുതല്‍ ലഭ്യമാണ്. എയര്‍ ഏഷ്യയുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം അനുസരിച്ച് ജൂലായ് 29 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഡിസ്കൗണ്ട് ലഭിക്കുക.