മണ്‍സൂണ്‍ സീസണിനോടനുബന്ധിച്ച് ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്കുള്ള ഓഫറുകളുമായി വിമാന കമ്പനികള്‍ രംഗത്ത്. ലാസ്റ്റ് മിനിറ്റ് ഡീല്‍ എന്ന 1,399 രൂപയുടെ ഓഫറുമായി എയര്‍ ഏഷ്യയാണ് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. ഓഫര്‍ നിരക്കിലുള്ള ടിക്കറ്റ് വില്‍പ്പന കമ്പനി ആരംഭിച്ചു കഴിഞ്ഞു.
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസ ലോകത്ത് നിന്നും മറ്റും വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നിരക്ക് എയര്‍ ഇന്ത്യ കുറച്ചത്.
ഇന്‍ഡിഗോയും എയര്‍ ഏഷ്യയും കൂടുതല്‍ പ്രാദേശിക സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്കും വിമാന യാത്ര ഒരുക്കുന്ന സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുമായി സഹകരിച്ചാണ് ഇരു കമ്പനികളും പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.
ഹജ്ജ് സീസണിന് തുടക്കം കുറിച്ച് ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘത്തിന്റെ വിമാനം 410 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്നും ഇന്ന് മദീനയിലെത്തും. ഏഴ് വിമാനങ്ങളാണ് ഇന്ത്യയില്‍ നിന്നും ഇന്ന് സൗദിയിലെത്തുക. ഉച്ചക്ക് മൂന്ന് മണിക്കാണ് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഹാജിമാര്‍ മദീനയില്‍ എത്തുക.
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തിന്റെ വിമാനം നാളെ മദീനയിലെത്തും. 410 യാത്രക്കാരുമായി ന്യൂഡല്‍ഹിയില്‍ നിന്നാണ് ആദ്യ വിമാനം. അടുത്ത മാസം അവസാന വാരത്തിലാണ് ഹജ്ജ്. ഇന്ത്യയില്‍ നിന്നും ആകെ മൊത്തം 234 സര്‍വീസുകളാണ് മദീനയിലേക്ക്.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനകമ്പനിയായ ഇന്‍ഡിഗോ യാത്രക്കാര്‍ക്കായി പുത്തന്‍ ഓഫറുകളുമായി രംഗത്ത്. ഇന്‍ഡിഗോയുടെ വാര്‍ഷികത്തോടനുബന്ധിച്ചാണ് 1,212 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു. 13-ാം തീയതിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസാന ദിനം.
ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി. പുതിയ ഉത്തരവ് പ്രകാരം ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സമയം ലഭിക്കും. ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സമയ പരിധി നീട്ടിയത്.
ജെറ്റ് എയര്‍വെയ്സിനും ഗോ എയറിനും പിന്നാലെ ഇന്‍ഡിഗോയും ടിക്കറ്റ് നിരക്കുകളില്‍ പുത്തന്‍ ഓഫറുകളുമായി രംഗത്ത്. ഇന്‍ഡിഗോയുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളനുസരിച്ച് ആഭ്യന്തര യാത്രകള്‍ക്ക് 1,200 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇന്നാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസാന ദിനം. ജൂലായ് 11 നും സെപ്റ്റംബര്‍ 27 നും ഇടയിലുള്ള യാത്രകള്‍ക്കാണ് ഈ നിരക്ക് ബാധകമാകുന്നത്.
പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും. ജൂണ്‍ 30നു മുമ്പ് പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി റിട്ടേണ്‍ നല്കാന് അനുവദിച്ചേക്കില്ല.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദുബായ്-മുംബൈ റൂട്ടില്‍ യാത്ര ചെയ്തത് 25 ലക്ഷം വിമാന യാത്രക്കാര്‍. ഇന്ത്യന്‍ നഗരങ്ങള്‍ക്കും പത്ത് പ്രധാന വിദേശ കേന്ദ്രങ്ങള്‍ക്കുമിടയിലെ വിദേശ/സ്വദേശ വിമാന സര്‍വീസുകളില്‍ യാത്ര ചെയ്തവരുടെ കണക്കിലും ദുബായ്-മുംബൈ റൂട്ട് തന്നെ ഒന്നാമത്.