ട്രെയിനുകള്‍ ഇനി മുതല്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി വിവരം ലഭിക്കും. ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്കാന് ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.
മുസ്ലീം സ്ത്രീക്ക് ഹജ്ജിന് പോകണമെങ്കില്‍ രക്ഷാധികാരി വേണമെന്നുള്ള നിയമത്തില്‍ മാറ്റം വരുത്തിയതിലൂടെ 1300 പേരാണ് ഈ വര്‍ഷം ഹജ്ജിന് പോകാന്‍ അപേക്ഷിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എസ്ബിഐയില്‍ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഈ മാസം 31നുശേഷം അസാധുവാകും. ഇതിന് പകരം പുതുക്കിയ ഐഎഫ്എസ്സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ പുതിയ ചെക്കുബുക്കുകളാണ് ലഭിക്കുക.
സൗദി അറേബ്യ പൗരത്വം നല്‍കിയതോടെ വാര്‍ത്തകളില്‍ ഇടംപിടിച്ച യന്ത്രവനിത ‘സോഫിയ’ 30ന് ഐഐടിബോംബെയിലെത്തുന്നു. വാര്‍ഷിക ടെക്ഫെസ്റ്റിലെ വിശിഷ്ടാതിഥിയായ സോഫിയയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. 29 മുതല്‍ 31 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകള്‍ റദ്ദാക്കുകകയും ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. 30 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ക്രിസ്മസ് ദിനമായ തിങ്കളാഴ്ച പശ്ചിമ റെയില്‍വേ ഇടനാഴിയിലെ ബോരിവലി- ചര്‍ച്ച്ഗേറ്റ് റൂട്ടിലായിരുന്നു ആദ്യ സര്‍വീസ്. ജനുവരി ഒന്നോടെ വിരാറിലേക്ക് യാത്ര നീളും.
എട്ട് പാസഞ്ചര്‍ മെമു ട്രെയിനുകള്‍ നിര്‍ത്തലാക്കിയ ദക്ഷിണ റെയില്‍വേയുടെ തീരുമാനം റെയില്‍വേ റദാക്കി. തിരുവനന്തപുരം- എറണാകുളം സെക്ടറിലാണ് ട്രെയിനുകള്‍ നിര്‍ത്തിവെച്ചത്. സര്‍വിസ് വെള്ളിയാഴ്ച മുതല്‍ പുനരാരംഭിക്കും.
50 ബസുകള്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ് കോര്പ്പറേഷന്. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിരത്തിലിറക്കുന്ന ഇത്തരം വൈദ്യുതബസുകള്‍ മൈസൂരുവില്‍ നിന്ന് തുമകൂരു, ഹാസന്, കോലാര്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്താന്‍ പദ്ധതിയുണ്ട്.
പ്രധാന നഗരങ്ങളിലെ പോസ്റ്റ് ഓഫീസുകളിലാണ് ആധാര്‍ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അതേസമയം ആധാറിലെ വിവരങ്ങള്‍ തിരുത്താനുള്ള സംവിധാനം 109 പോസ്റ്റോഫീസുകളില്‍ സജ്ജമാക്കിയിട്ടുണ്ട്.
കുടുംബത്തില്‍ ചിലര്‍ക്ക് മുമ്പ് തീവ്രവാദ ബന്ധമുണ്ടായിരുന്നു എന്നത് പാസ്പോര്‍ട്ട് ലഭ്യമാകുന്നതിന് തടസമാകരുതെന്ന് കേന്ദ്രം അറിയിച്ചു. സത്യസന്ധമായ അപേക്ഷകളില്‍ ബന്ധുക്കള്‍ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്ന് കാണിച്ച് തടസപ്പെടുത്തരുതെന്ന് കേന്ദ്രം ജമ്മു കശ്മീര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.