സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഓരോ മാസവും 10 എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കും. ഇതില്‍ അഞ്ച് ഇടപാടുകള്‍ എസ്ബിഐയുടെ എടിഎമ്മുകളിലും അഞ്ചെണ്ണം മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലും നടത്താം.
എസ്ബിഐ ഉപഭോക്താക്കള്‍ക്ക് മാസം നാല് പ്രാവശ്യം എടിഎം സൗജന്യ ഇടപാടിനുള്ള അനുവാദം തുടരും. നാല് ഇടപാട് കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കും. എസ്ബിഐ ഉപഭോക്താവല്ലാത്ത ബഡ്ഡി കസ്റ്റമര്‍ക്ക് എടിഎം സര്‍വ്വീസ് ചാര്‍ജ് ബാധകമായിരിക്കും.
കാബ് ഡിസ്പ്ലേ യൂണിറ്റ് (സിഡിയു), സെന്‍സ് ആന്‍ഡ് ബ്രേക്ക് യൂണിറ്റ് (എസ്ബിയു) എന്നിവയടങ്ങുന്നതാണ് ഇഒടിടി സിസ്റ്റം. ട്രെയിനിന്റെ അവസാനത്തെ ബോഗിയിലാണ് ഇവ സജ്ജീകരിക്കുക. രണ്ടു യൂണിറ്റുകളും റേഡിയോ ട്രാന്‍സ്മിറ്റര്‍ വഴി പരസ്പരം ബന്ധപ്പെട്ടിരിക്കും.
വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴിയും ‘പെ ഓണ്‍ ഡെലിവറി’ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംവിധാനം ഉപയോഗിക്കാന്‍ ഉപഭോക്താവ് ഒറ്റത്തവണ രജിസ്ട്രേഷന് നടത്തേണ്ടതാണ്. ആധാര്‍, പാന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് രജിസ്ട്രേഷന് നടത്താം.
ഇനി മുതല്‍ ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. മുഷിഞ്ഞ നോട്ടുകള്‍ മാറ്റുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ സര്‍വീസ് ചാര്‍ജ് നിലവില്‍ വരും.
ആദ്യത്തെ രണ്ട് പ്രസവത്തിനാണ് നിയമം ബാധകമാകുക. ഇതിന് ശേഷം ഗര്‍ഭം ധരിക്കുന്നവര്‍ക്ക് മൂന്ന് മാസമായിരിക്കും അവധി. അതേസമയം മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന സ്ത്രീകള്‍ക്കും കൃത്രിമ ഗര്‍ഭധാരണം ധരിക്കുന്ന സ്ത്രീകള്‍ക്കും നിയമത്തിന്റെ ആനുകൂല്യം ലഭിക്കും.
മലയാളിയും രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയുമായ വേണു രാജാമണിയ്ക്കു പുതിയ ദൗത്യം. വേണു രാജാമണിയെ നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡറായാണ് നിയമിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരം ചുമതലയേൽക്കും.
തിങ്കളാഴ്ച രാവിലെ 7.53ന് കൊല്‍ക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എമിറേറ്റ്സ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. വിമാനത്തിന്റെ ചിറകില്‍ പക്ഷിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വിമാനത്താവളം ഡയറക്ടര്‍ അതുല്‍ ദീക്ഷിത് പിന്നീട് പറഞ്ഞു.
മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയാക്കാനാണ് തീരുമാനമായത്. അതേസമയം പരമാവധി ചാര്‍ജ് 40ല്‍ നിന്ന് 50 രൂപയുമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനനുസൃതമായി കിലോമീറ്ററുകളിലും നിരക്ക് കൂടും.
ബല്ലാന്തൂര് തടാകത്തിനാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ തടാകത്തില്‍ വന്‍ അഗ്നിബാധയുണ്ടായിരുന്നു. ഒന്നര ദിവസത്തിനുശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്.