മിനിമം ബാലൻസ് ഇല്ലാത്തപക്ഷം ഈടാക്കുന്ന പിഴയുടെ കാര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തത വരുത്തി.
ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സര്‍ക്കാരിന്റെ പോര്‍ട്ടലായ ‘കെയറിങ്സില്’ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മൂന്നു കുട്ടികളില്‍ നിന്ന് ഒരു കുട്ടിയെ നേരത്തെ തിരഞ്ഞെടുക്കാമായിരുന്നു. പുതിയ നയം വന്നതോടെ ഇനിമുതല്‍ ആ സൗകര്യം ഉണ്ടായിരിക്കുകയില്ല.
21 ജില്ലാ ആശുപത്രികളിലും 146 താലൂക്കാശുപത്രികളിലുമാണ് ഭക്ഷണശാല ആരംഭിക്കുന്നത്. ആശുപത്രികളില്‍ 500 ചതുരശ്ര അടി വിസ്തീര്‍ണത്തിലായിരിക്കും കാന്റീന് നിര്‍മിക്കുക. മേയ് അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് കമ്മിഷണര്‍ സുബോദ് യാദവ് പറഞ്ഞു.
പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ ശിപാര്‍ശ ചെയ്യുന്നതാണ് പുതിയ നിയമം.
രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ദിവസേന ഇന്ധനവിലയില്‍ മാറ്റം വരുത്തുന്നപദ്ധതി ഇന്നുമുതൽ നിലവില്‍ വരും.
സര്‍ക്കാര്‍ നല്‍കിവരുന്ന ഇരുപത് അവധികളില്‍ പകുതിയോളം ഒഴിവാക്കാനാണ് തയാറെടുക്കുന്നത്. പ്രശസ്തവ്യക്തികളോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ നല്കിവരുന്നതാണ് ഈ അവധികള്‍.
ഓരോ കോച്ചുകളിലുമായി എല്‍സിഡി സ്ക്രീനും വൈഫൈ സ്പീക്കര്‍ സംവിധാനവും, ബയോ-ടോയ്ലറ്റ് സൗകര്യവും ലഭ്യമാക്കും. തിരക്കേറിയ ഡല്‍ഹി, ലക്നൗ റൂട്ടിലാകും ആദ്യം ഈ ട്രെയിന്‍ സര്‍വീസ് ആദ്യം എത്തുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍, ടിക്കറ്റ് റദ്ദാക്കല്‍, ട്രെയിന്‍ എത്തുന്ന പ്ലാറ്റ്ഫോം നമ്പര്‍, ബെര്‍ത്തുകളുടെ ലഭ്യത എന്നിങ്ങനെ എല്ലാ വിവരങ്ങളും ആപ്പില്‍ ലഭ്യമാകും. സേവന ദാതാക്കളുമായി വരുമാനം പങ്കുവയ്ക്കുന്ന തരത്തിലായിരിക്കും ആപ്പ് പ്രവര്‍ത്തിക്കുന്നത്.
എസ്ബിഐ-എസ്ബിടി ലയനത്തോടെ ബാങ്ക് ഏര്‍പ്പെടുത്തിയ മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ടുകള്‍ ഏതൊക്കെയെന്ന് എസ്ബിഐ വ്യക്തമാക്കി. മിനിമം ബാലന്‍സ് വേണ്ടാത്ത അക്കൗണ്ടുകള്‍ ഏതൊക്കെയെന്ന് ട്വീറ്റിലൂടെയാണ് എസ്ബിഐ വ്യക്തമാക്കിയത്.
സര്‍വീസ് ചാര്‍ജ്ജ് നിര്‍ബന്ധമല്ല, ഉപഭോക്താക്കള്‍ വേണമെങ്കില്‍ മാത്രം നല്കിയാല് മതിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ടെങ്കിലും അത് ജീവനക്കാരിലേക്ക് എത്തുന്നില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.